Local
സുന്നി വിദ്യാഭ്യാസ ബോർഡ് ഇഹ്തിറാം അവാർഡ് നേടിയ മുഅല്ലിംകളെ ആദരിച്ചു

ചെറുവാടി : സുന്നി വിദ്യാഭ്യാസ ബോർഡിൻ്റെ അംഗീകൃത മദ്റസയിൽ 25 വർഷം സേവനം ചെയ്യുകയും ഒരേ മദ്റസയൽ തുടർച്ചയായി സേവനം ചെയ്യുകയും ചൈതതിൻ്റെ പേരിൽ വിദ്യാഭ്യാസ ബോർഡിൻ്റെ ഇഹ്തിറാം എന്ന പേരിൽ പ്രത്യേകം ഏർപ്പെടുത്തിയ അവാർഡ് ലഭിച്ച കൊടിയത്തൂർ പഞ്ചായത്തിലെ 5 മുഅല്ലിം കളെ പൊറ്റമ്മൽ ദാറുൽ ഈമാൻ മദ്റസയിൽ ചേർന്ന MEP ട്രൈയിനിംഗ് ക്യാമ്പിൽ ആദരിച്ചു
കെസ്എ തങ്ങൾ, മുഹമ്മദ് മുസ്ലിയാർ ചെറുവാടി അബ്ദല്ല മുസ്ലിയാർ ചേന്ദമംഗല്ലൂർ, മുഹമ്മദ് മുസ്ലിയാർ കിണറടപ്പൻ മുബാറക് മുസ്ലിയാർസൗത്ത്കൊടിയത്തൂർ എന്നീ മുഅല്ലികളെ ആദരിക്കുന്ന ചടങ്ങിന് ഡോക്ടർ എം അബ്ദുൽ അസീസ് ഫൈസി നേതൃത്വം നൽകി അബ്ദുൽ ഹമീദ് സഖാഫി അനുമോദന പ്രഭാഷണം നടത്തി കെടി ഹമീദ് ഹാജി എംപി ബഷീർ ഹാജി മുസ്ഥഫ സഖാഫി മാവൂർ അബ്ദുന്നാസർ സഖാഫി യു പി അബ്ദുല്ല മാസ്റ്റർ, പുളിക്കൽ മുഹമ്മദ് ,നൗഫൽ സഖാഫി പ്രസംഗിച്ചു