National
ജമ്മു കാശ്മീരിലെ കിഷ്ത്വാറിൽ ഏറ്റുമുട്ടൽ; മൂന്ന് ഭീകരരെ സൈന്യം വധിച്ചു

ജമ്മു കാശ്മീരിലെ കിഷ്ത്വാറിൽ സൈന്യവും ഭീകരരുമായി ഏറ്റുമുട്ടൽ. മൂന്ന് ഭീകരരെ സൈന്യം വധിച്ചതായാണ് റിപ്പോർട്ട്. ജെയ്‌ഷെ കമാൻഡറടക്കം കൊല്ലപ്പെട്ടതായി സൂചനയുണ്ട്.
അതേസമയം അഖ്‌നൂർ മേഖലയിൽ ഭീകരർക്കായുള്ള തെരച്ചിൽ പുരോഗമിക്കുകയാണ്. കിഷ്ത്വാറിലെ ഛത്രു വനമേഖലയിലായിരുന്നു ഏറ്റുമുട്ടൽ.
ഇന്റലിജൻസ് വിവരത്തെ തുടർന്ന് ഏപ്രിൽ 9 മുതലാണ് പ്രദേശത്ത് തെരച്ചിൽ ആരംഭിച്ചത്. ഇതിനിടെ ഭീകരർ സൈന്യത്തിന് നേർക്ക് വെടിയുതിർക്കുകയായിരുന്നു.