Education

കലൂർ സുഭദ്ര കൊലക്കേസ്: പ്രതികളായ മാത്യൂസിനെയും ശർമിളയെയും ആലപ്പുഴയിൽ എത്തിച്ചു

കലവൂർ സുഭ്രദ്ര കൊലക്കേസിൽ കർണാടകയിൽ നിന്ന് പിടിയിലായ പ്രതികളെ ആലപ്പുഴയിൽ എത്തിച്ചു. ഇന്നലെ ഉച്ചയോടെയാണ് മാത്യൂസ്, ശർമിള എന്നിവരെ മണിപ്പാലിൽ നിന്നും അന്വേഷണ സംഘം പിടികൂടിയത്. ആദ്യ ചോദ്യം ചെയ്യലിൽ തന്നെ പ്രതികൾ കൊല നടത്തിയെന്ന് സമ്മതിച്ചതായാണ് വിവരം

ജില്ലാ പോലീസ് മേധാവിക്ക് കീഴിലെ പത്തംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഇവരെ വിശദമായി ചോദ്യം ചെയ്യും. കേസിൽ മാത്യുസിന്റെ സുഹൃത്തും ബന്ധുവുമായ ഒരാളെ കൂടി പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്

സുഭദ്രയുടെ രണ്ട് സ്വർണവളകൾ ഉഡുപ്പിയിൽ പണയം വെച്ച് ഇതിന്റെ പണം മാത്യൂസിന്റെ അക്കൗണ്ടിലേക്ക് വന്നതിന്റെ വിവരമാണ് നിർണായകമായത്. പിന്നാലെ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.

The post കലൂർ സുഭദ്ര കൊലക്കേസ്: പ്രതികളായ മാത്യൂസിനെയും ശർമിളയെയും ആലപ്പുഴയിൽ എത്തിച്ചു appeared first on Metro Journal Online.

See also  ❤️പറയാതെ പോയ പ്രണയം..❤️ : ഭാഗം 27

Related Articles

Back to top button