Kerala

മതചിഹ്നങ്ങളെ ഔദ്യോഗിക ചിഹ്നങ്ങളാക്കാനാണ് ഗവർണറുടെ ശ്രമം; ഭരണഘടനയെ മാനിക്കാത്ത ഗവർണറെ മാനിക്കില്ലെന്ന് റവന്യു മന്ത്രി

ഭാരതാംബ വിവാദത്തിൽ ഗവർണർ രാജേന്ദ്ര അർലേക്കർക്കെതിരെ റവന്യൂ മന്ത്രി കെ രാജൻ. ഭരണഘടനയെ മാനിക്കാത്ത ഗവർണറെ തങ്ങളും മാനിക്കില്ലെന്ന് മന്ത്രി പറഞ്ഞു. മതചിഹ്നങ്ങളെ ഔദ്യോഗിക ചിഹ്നങ്ങളാക്കാനാണ് ഗവർണ്ണറുടെ ശ്രമം. അത്തരക്കാർക്കെതിരെ വലിയ പോരാട്ടം നടത്തിയ മണ്ണാണ് കേരളമെന്നും മന്ത്രി പറഞ്ഞു.

ചീഫ് ജസ്റ്റിസിന്റെ സത്യപ്രതിജ്ഞ ഭാരതാംബക്ക് മുമ്പിൽ വേണമെന്ന് വാശിപിടിക്കാൻ ഗവർണർക്ക് കഴിയുമോയെന്നും മന്ത്രി ചോദിച്ചു. ഭാരതാംബയിൽ ഗവർണർ ഉറച്ച് നിന്നാൽ സർക്കാരിന് ചില നിലപാടുകൾ സ്വീകരിക്കേണ്ടി വരും. ഭരണഘടനയുടെ ഭാഗമായി ഗവർണർ ചെയ്യേണ്ട ജോലികൾ അദ്ദേഹം ചെയ്യണം. അത് ഭരണഘടനാ ബാധ്യതയാണ്.

ബഹുമാനം ഞങ്ങളും കൊടുക്കും. അദ്ദേഹം രാജ്ഭവനുള്ളിൽ അടച്ചിട്ട്, ഇഷ്ടപ്പെട്ട ചിത്രങ്ങളുമായി കെട്ടിപ്പിടിച്ചിരുന്നാൽ, ഭരണഘടന കാക്കുക എന്ന ഉത്തരവാദിത്വം സർക്കാർ കൃത്യമായി ചെയ്യും. ഗവർണർ അദ്ദേഹത്തിന്റെ നിലാപടുമായി മുന്നോട്ടുപോയാൽ ഞങ്ങൾക്ക് ഞങ്ങളുടെ നിലപാടുമായി മുന്നോട്ട് പോകേണ്ടിവരുമെന്നും മന്ത്രി പറഞ്ഞു.

See also  കനത്ത മഴയെ തുടർന്ന് ഹെലികോപ്റ്റർ ഇറക്കാനായില്ല; ഉപരാഷ്ട്രപതിയുടെ ഗുരുവായൂർ സന്ദർശനം തടസ്സപ്പെട്ടു

Related Articles

Back to top button