National

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ചു; ന്യൂജെൻ പാസ്റ്റർ ജോൺ ജെബരാജ്‌ അറസ്റ്റിൽ

ചെന്നൈ : പോക്സോ കേസ് പ്രതിയായ യുവ പാസ്റ്ററെ മൂന്നാറിൽ നിന്ന് കോയമ്പത്തൂർ പൊലീസ് പിടികൂടി. കോയമ്പത്തൂര്‍ കിങ്സ് ജനറേഷൻ ചര്‍ച്ച് പാസ്റ്ററായ ജോൺ ജെബരാജ്‌ (37) ആണ്‌ പിടിയിലായത്. പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികളെ ബലാത്സംഗം ചെയ്തെന്നാണ് കേസ്. കേസെടുത്തതിന് പിന്നാലെ ഇയാൾ ഒളിവിൽ പോയിരുന്നു.

ഇയാൾ ന്യൂ ജൻ ആരാധന രീതികളിലൂടെ യുവാക്കൾക്കിടയിൽ ശ്രദ്ധേയനായിരുന്നു. പ്രതിയെ പൊലീസ് കോയമ്പത്തൂരിലെത്തിച്ചു. 2024 മെയിലിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

കോയമ്പത്തൂരിലെ വീട്ടില്‍ നടന്ന പ്രാര്‍ത്ഥന ചടങ്ങിനെത്തിയ രണ്ടു പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്കുനേരെ ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി. അതേസമയം 11 മാസങ്ങള്‍ക്കുശേഷമാണ് പരാതിയുമായി പെണ്‍കുട്ടികളുടെ ബന്ധുക്കളെത്തിയത്. 17കാരിയെയും14കാരിയെയും ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി.

കേസെടുത്തതിന് പിന്നാലെ ഒളിവിൽ പോയ ഇയാളെ ഇന്നലെയാണ് മൂന്നാറിൽ നിന്ന് പൊലീസ് പിടികൂടിയത്. കോയമ്പത്തൂരിലെ കിങ്സ് ജനറേഷൻ സഭയിലെ പാസ്റ്ററാണ് 37കാരനായ ഇയാള്‍.

See also  പഹൽഗാം ആക്രമണം: പരമാവധി ആളുകളുടെ ജീവൻ അപഹരിക്കാനാൻ പ്ലാൻ: തീവ്രവാദികൾ ശരീരത്തിൽ ക്യാമറകൾ ഘടിപ്പിച്ചിരുന്നു

Related Articles

Back to top button