National

ഛത്തിസ്ഗഡിലെ ബസ്തർ മേഖലയിൽ ഏറ്റുമുട്ടൽ; രണ്ട് മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു

ഛത്തീസ്ഗഡിലെ ബസ്തർ മേഖലയിൽ ഏറ്റ്മുട്ടലിനിടെ സുരക്ഷാ സേന രണ്ട് മാവോയിസ്റ്റുകളെ വധിച്ചു. ഈസ്റ്റ് ബസ്തർ ഡിവിഷനിലെ മാവോയിസ്റ്റ് കമാൻഡർ ഹൽദാർ, ഏരിയ കമ്മിറ്റിയംഗം രാമേ എന്നിവരാണ് കൊല്ലപ്പെട്ടത്.

ഇരുവർക്കുമായി സർക്കാർ 13 ലക്ഷം രൂപയുടെ ഇനാം പ്രഖ്യാപിച്ചിരുന്നു. ഛത്തീസ്ഗഡ് പോലീസിലെ ഡിസ്ട്രിക്ട് റിസർവ് ഗാർഡ് (ഡി.ആർ.ജി), ബസ്തർ ഫൈറ്റേഴ്സ് എന്നിവർ സംയുക്തമായി നടത്തിയ നീക്കത്തിലാണ് മാവോവാദികൾ കൊല്ലപ്പെട്ടത്.

എ കെ 47 റൈഫിൾ, സ്ഫോടക. വസ്തുക്കൾ എന്നിവ കൊല്ലപ്പെട്ടവരിൽ നിന്ന് കണ്ടെത്തി.

The post ഛത്തിസ്ഗഡിലെ ബസ്തർ മേഖലയിൽ ഏറ്റുമുട്ടൽ; രണ്ട് മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു appeared first on Metro Journal Online.

See also  മലയാളിയായ ജിഷ അടക്കം ആറ് മാവോയിസ്റ്റുകൾ ഇന്ന് കർണാടകയിൽ കീഴടങ്ങും

Related Articles

Back to top button