Education

രാഹുൽ മാങ്കൂട്ടത്തിൽ എഴുതിയ ഇപി ജയരാജന്റെ ആത്മകഥയാണ് പുറത്തുവന്നതെന്ന് പി സരിൻ

രാഹുൽ മാങ്കൂട്ടത്തിൽ എഴുതിയ ഇപി ജയരാജന്റെ ആത്മകഥയാണ് പുറത്തുവന്നതെന്ന് പാലക്കാട്ടെ ഇടത് സ്ഥാനാർഥി പി സരിൻ. തിരക്കഥ എഴുതിയത് ഷാഫി പറമ്പിലാണ്. വിഡി സതീശൻ കൂടെ നിന്നെന്നും സരിൻ ആരോപിച്ചു. പോളിംഗിനെ സ്വാധീനിക്കാൻ കൊണ്ടുവന്ന ആയുധമാണ് ഇപി ജയരാജന്റെ ആത്മകഥ.

ഉപജാപക സംഘത്തിന്റെ ഗൂഢാലോചനയാണ് പിന്നിൽ. പക്ഷേ പാലക്കാട്ടെ വോട്ടർമാരെ ഇതൊന്നും ബാധിക്കില്ല. വിഡി സതീശന് പാലക്കാടിന്റെ രാഷ്ട്രീയം അറിയില്ല. സതീശൻ ഭൂരിപക്ഷം വായുവിൽ കൂട്ടുന്നു. 24ന് സജീവ രാഷ്ട്രീയത്തിൽ നിന്നുള്ള വിഡി സതീശന്റെ വിട വാങ്ങൽ പ്രതീക്ഷിക്കാം. 15,000 വോട്ടുകൾക്ക് മുകളിൽ എൽഡിഎഫ് വിജയിക്കും. കോൺഗ്രസ് മൂന്നാം സ്ഥാനത്ത് പോകുമെന്നും സരിൻ പറഞ്ഞു.

്അതേസമയം സരിന്റെ പ്രചാരണ പരിപാടിയിൽ പങ്കെടുക്കാനായി ഇപി ജയരാജൻ പാലക്കാടേക്ക് പുറപ്പെട്ടു. ആരെന്ത് ശ്രമിച്ചാലും സിപിഎമ്മിനെ തോൽപ്പിക്കാൻ സാധിക്കില്ലെന്ന് ഇപി പറഞ്ഞു. വൈകിട്ട് അഞ്ച് മണിക്ക് പാലക്കാട് നടക്കുന്ന പൊതുയോഗത്തിൽ ഇപി സംസാരിക്കും.

The post രാഹുൽ മാങ്കൂട്ടത്തിൽ എഴുതിയ ഇപി ജയരാജന്റെ ആത്മകഥയാണ് പുറത്തുവന്നതെന്ന് പി സരിൻ appeared first on Metro Journal Online.

See also  നവീൻ ബാബുവിനെ പിപി ദിവ്യ ഭീഷണിപ്പെടുത്തി; ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തണമെന്ന് സഹോദരൻ

Related Articles

Back to top button