National
യുപിയിൽ 43കാരി മകളുടെ ഭർതൃപിതാവിനൊപ്പം ഒളിച്ചോടി പോയി

ഉത്തർപ്രദേശിൽ മകളുടെ ഭർതൃപിതാവിനൊപ്പം അമ്മ ഒളിച്ചോടി പോയി. നാല് കുട്ടികളുടെ അമ്മയായ 43കാരിയാണ് മരുമകന്റെ അച്ഛനൊപ്പം ഒളിച്ചോടിയത്. ബദൗൺ സ്വദേശിനി മംമ്തയാണ് മകളുടെ ഭർതൃപിതാവായ ശൈലേന്ദ്രക്കൊപ്പം പോയത്.
43കാരിയായ മംമ്തയുടെ നാല് കുട്ടികളിലൊരാൾ 2022ലാണ് വിവാഹിതയായത്. മകളുടെ ഭർത്താവിന്റെ അച്ഛനുമായി മംമ്ത പതിയെ ബന്ധം സ്ഥാപിക്കുകയായിരുന്നു. മംമ്തയുടെ ഭർത്താവ് ട്രക്ക് ഡ്രൈവറാണ്. താൻ ഉണ്ടാക്കി വെച്ച പണവും സ്വർണവുമെല്ലാം മംമ്ത കൊണ്ടുപോയെന്ന് ഭർത്താവ് സുനിൽ കുമാർ പറഞ്ഞു
വീട്ടിൽ സുനിൽകുമാർ ഇല്ലാത്ത പല സമയത്തും ശൈലേന്ദ്ര മംമ്തയുടെ വീട്ടിൽ എത്താറുണ്ടായിരുന്നതായി അയൽവാസികളും പറയുന്നു. മകളുടെ അമ്മായിയപ്പനായതിനാൽ അയൽവാസികൾക്കും ഈ സന്ദർശനത്തിൽ സംശയമൊന്നുമുണ്ടായിരുന്നില്ല.