National

ജാർഖണ്ഡിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ ആറ് നക്‌സലുകൾ കൊല്ലപ്പെട്ടു

ജാർഖണ്ഡിലെ ബൊക്കാറോ ജില്ലയിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ ആറ് നക്‌സലുകൾ കൊല്ലപ്പെട്ടു. സിആർപിഎഫും കോബ്രാ കമാൻഡോകളും പോലീസും സംയുക്തമായി നടത്തിയ ഓപറേഷനിലാണ് നക്‌സലുകളെ വധിച്ചത്.

തിങ്കളാഴ്ച പുലർച്ചെയാണ് ഏറ്റുമുട്ടലുണ്ടായത്. ലാൽപാനിയെ പ്രദേശത്തെ ലുഗു കുന്നുകളിൽ പുലർച്ചെ അഞ്ചരയോടെ ആരംഭിച്ച ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണെന്നാണ് റിപ്പോർട്ട്. 209 കമാൻഡോ ബറ്റാലിയൻ ഫോർ റെസൊല്യൂട്ട് ആക്ഷൻ സൈനികരാണ് ഓപറേഷനിൽ പങ്കെടുത്തത്.

കൊല്ലപ്പെട്ട നക്‌സലുകളിൽ നിന്ന് രണ്ട് ഇൻസാസ് റൈഫിളുകൾ, ഒരു സെൽഫ് ലോഡിംഗ് റൈഫിൾ, ഒരു പിസ്റ്റൾ എന്നിവ പിടിച്ചെടുത്തതായും ഉദ്യോഗസ്ഥർ അറിയിച്ചു.

The post ജാർഖണ്ഡിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ ആറ് നക്‌സലുകൾ കൊല്ലപ്പെട്ടു appeared first on Metro Journal Online.

See also  കൗൺസലിങ്ങിന്റെ മറവിൽ 15 വർഷത്തിനിടെ 50 വിദ്യാർത്ഥികളെ പീഡിപ്പിച്ചു; മനഃശാസ്ത്രജ്ഞൻ അറസ്റ്റിൽ

Related Articles

Back to top button