Kerala
കാത്തിരിപ്പിന് വിരാമം; ഓണം ബമ്പർ അടിച്ച മഹാഭാഗ്യശാലി കർണാടക സ്വദേശി അൽത്താഫ്

ഒടുവിൽ കാത്തിരിപ്പിന് വിരാമം. തിരുവോണം ബമ്പർ ഭാഗ്യശാലിയെ കണ്ടെത്തി. കർണാടക പാണ്ഡ്യപുര സ്വദേശി അൽത്താഫാണ് ഇത്തവണത്തെ മഹാ ഭാഗ്യശാലി. കർണാടകയിൽ മെക്കാനിക്കാണ് അൽത്താഫ്. TG 434222 എന്ന നമ്പറിനായിരുന്നു ഒന്നാം സമ്മാനം
വയനാട്ടിലെ ബന്ധുവീട്ടിൽ എത്തിയപ്പോഴാണ് അൽത്താഫ് ഓണം ബമ്പറെടുത്തത്. വയനാട് ബത്തേരിയിലെ എൻജിആർ ലോട്ടറീസ് നടത്തുന്ന നാഗരാജാണ് ടിക്കറ്റ് വിറ്റത്. ഒരു മാസം മുമ്പാണ് ടിക്കറ്റ് വിറ്റതെന്നും ആരാണ് വാങ്ങിയതെന്ന് ഓർമയില്ലെന്നും നാഗരാജ് ഇന്നലെ പറഞ്ഞിരുന്നു
എസ് ജെ ലക്കി സെന്ററിൽ നിന്നുമാണ് നാഗരാജ് ടിക്കറ്റെടുത്തത്. ഏജൻസി കമ്മീഷനായി 2.5 കോടി രൂപ നാഗരാജിനും ലഭിക്കും.
The post കാത്തിരിപ്പിന് വിരാമം; ഓണം ബമ്പർ അടിച്ച മഹാഭാഗ്യശാലി കർണാടക സ്വദേശി അൽത്താഫ് appeared first on Metro Journal Online.