National

സിവിൽ സർവീസ് പരീക്ഷാഫലം പ്രഖ്യാപിച്ചു: ശക്തി ദുബെക്ക് ഒന്നാം റാങ്ക്, ആദ്യ നൂറിൽ 5 മലയാളികൾ

സിവിൽ സർവീസ് 2024 പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ശക്തി ദുബെയ്ക്കാണ് ഒന്നാം റാങ്ക്. 1009 പേരുടെ റാങ്ക് പട്ടികയാണ് പ്രസിദ്ധീകരിച്ചത്. ആദ്യ നൂറിൽ അഞ്ച് മലയാളികൾ ഇടം നേടി. 33ാം റാങ്കുമായി ആൽഫ്രഡ് തോമസാണ് കേരളത്തിൽ നിന്ന് മുന്നിൽ. 42ാം റാങ്കുമായി പി പവിത്രയും 45ാം റാങ്കുമായി മാളവിക ജി നായറും 47ാം റാങ്കുമായി നന്ദനയും ലിസ്റ്റിൽ ഇടം നേടി.

സോനറ്റ് ജോസ് 54ാം റാങ്കും കരസ്ഥമാക്കി. യുണിയൻ പബ്ലിക് സർവീസ് കമ്മീഷൻ നടത്തിയ കഴിഞ്ഞ വർഷത്തെ പരീക്ഷയുടെ ഫലമാണ് പ്രസിദ്ധീകരിച്ചത്. ഐഎഎസ്, ഐഎഫ്എസ്, ഐപിഎസ്, സെൻട്രൽ സർവീസ്, ഗ്രൂപ്പ് എ, ഗ്രൂപ്പ് ബി സർവീസുകളിലേക്കാണ് പരീക്ഷ.

ജനറൽ വിഭാഗത്തിൽ നിന്ന് 335 പേരും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മുൻഗണന വിഭാഗങ്ങളിൽ നിന്ന് 109 പേരും ഒബിസിയിൽ നിന്ന് 318 പേരും എസ് സിയിൽ നിന്ന് 160 പേരും എസ് ടിയിൽ നിന്ന് 87 പേരും റാങ്ക് പട്ടികയിൽ ഇടം നേടി. 180 പേർക്ക് ഐഎഎസും 55 പേർക്ക് ഐഎഫ്എസും 147 പേർക്ക് ഐപിഎസും ലഭിക്കും

See also  മന്ത്രിക്ക് കിട്ടിയത് തകര്‍ന്ന സീറ്റ്; ദുരനുഭവം പങ്കുവെച്ചു: ക്ഷമ ചോദിച്ച് എയര്‍ ഇന്ത്യ

Related Articles

Back to top button