Local

ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് ഓഫീസിൽ നാഥനില്ല ജനങ്ങൾ ദുരിതത്തിൽ യു.ഡി.എഫ് മെമ്പർമാരുടെ പ്രതിഷേധം സംഘർഷത്തിൽ

ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് ഒഫീസിൽ നാഥനില്ലാത്ത അവസ്ഥയിൽ കുത്തെഴിഞ്ഞ രീതിയിലാണ് നടക്കുന്നത്. ജനങ്ങൾക്ക് ആവശ്യമായ വിവാഹ രജിസ്ട്രേഷൻ, ജനന മരണ സർട്ടിഫിക്കറ്റ്, വീടുകളുടെ നമ്പറിടൽ, വിവിധസ്കോളർഷിപ്പുകൾക്കാവശ്യമായ രേഖകൾ, എസ്.സി വിഭാഗങ്ങൾക്കാവശ്യമായ രേഖകൾ എന്നിവയൊന്നും ലഭിക്കാതെ ജനങ്ങൾ ബുദ്ധിമുട്ടുകയാണ് .പഞ്ചായത്ത് വാർഡ് വിഭജന സമയത്ത് തങ്ങളുടെ ഇംഗിതത്തിന് വഴങ്ങാത്ത സെക്രട്ടറിയെ നിർബദ്ധിച്ച് ലീവ് എടുപ്പിച്ച് പകരം മറ്റെരാൾക്ക് ചാർജ് നൽകി തങ്ങളുടെ താൽപ്പര്യങ്ങൾക്ക് വഴങ്ങുന്ന ഉദ്യോഗസ്ഥനെ കൊണ്ട് വന്നതാണ് ഈ ദുരവസ്ഥക്ക് കാരണമെന്ന് മെമ്പർമാർ കുറ്റപ്പെടുത്തി, വാർഡ് വിഭജനം അട്ടിമറി നടത്തിയതിനുള്ള പ്രത്യുപകാരമായിട്ടാണ് ഈ ഉദ്യേഗസ്ഥൻ അനതികൃതമായി ജോലിയിൽ പ്രവേശിക്കാതെ പഞ്ചായത്ത് ഒഫീസ് പ്രവർത്തനം താളം തെറ്റുന്നത്, പ്രതിഷേധ പരിപാടിക്ക് ശേഷം ഇതിന് ആവശ്യമായ പരിഹാരം ഉടൻ കാണണമെന്ന് ആവശ്യപ്പെട്ട് ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചത് അവസാനം മെമ്പർമാരും പോലീസും തമ്മിൽ ഉന്തും തള്ളുമായി സംഘർഷത്തിൽ കലാശിച്ചു
രാവിലെ പഞ്ചായത്ത് ഓഫീസിൽ എത്തിയപ്പോൾ ഒരു വിദ്യാർത്ഥിനി കരയുന്ന രംഗമാണ് മെമ്പർമാർ കാണാനിടയായത് വിഷയം ആരാഞ്ഞപ്പോൾ എനിക്ക് പഠിക്കുന്നതിന്ന് ആവശ്യമായി സ്കോളർഷിപ്പിന് അപേക്ഷ സമർപ്പിക്കാൻ റസിഡൻഷ്യൽ സർട്ടിഫിക്കറ്റ് ആവശ്യമാണ് അതിന്ന് അപേക്ഷ നൽകിയിട്ട് ആഴ്ചകഴിഞ്ഞു പല സമയത്തും ഇതുമായി ബദ്ധപ്പെട്ട് ഓഫീസിൽ എത്തിയപ്പോൾ ഉദ്യോഗസ്ഥൻ ഇല്ല എന്ന് പറഞ്ഞ് തിരിച്ചയക്കുകയാണ് ഉണ്ടായത് എന്നാൽ ഇന്ന് അതിന്റെ അവസാന തിയ്യതിയാണ് അത് കിട്ടാതിരുന്നാൽ എന്റെ പഠനം അവതാളത്തിലാകും എന്ന പ്രയാസമാണ് കരയാൻ കാരണം എന്ന് ആ വിദ്യാർത്ഥിനി പറഞ്ഞു,
പ്രതിഷേധ സംഗമം കെ.എ ഖാദർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു ,എം കെ അജീഷ് അധ്യക്ഷത വഹിച്ചു, എൻ.പി ഹംസ മാസ്റ്റർ, ടി. വേലായുധൻ, എൻ.എം ഉസൈൻ, എൻ.പി ഹമീദ് മാസ്റ്റർ, ഉമ്മർ വെളളലശ്ശേരി എന്നിവർ സംസാരിച്ചു പ്രതിഷേധ പരിപാടിക്ക് യു.ഡി.എഫ് മെമ്പർമാരായ പി.ടി അബ്ദുറഹിമാൻ കുട്ടി, എം.കെ അജീഷ്, പി.കെ ഹഖീം മാസ്റ്റർ, മൊയ്തു പീടികക്കണ്ടി, ഇ.പി വൽസല, റഫീഖ് കൂളിമാട്, ശിവദാസൻ ബംഗ്ലാവിൽ, വിശ്വൻ വെള്ളലശ്ശേരി, ഫസീല സലീം എന്നിവർ നേതൃത്വം നൽകി

See also  ബ്രദേഴ്സ് തേരട്ടമ്മൽ ജേഴ്സി പ്രകാശനം

Related Articles

Back to top button