Education

ടാറ്റ ട്രസ്റ്റ് ചെയർമാൻ സ്ഥാനത്തേക്ക് രത്തൻ ടാറ്റയുടെ അർധ സഹോദരൻ നോയൽ ടാറ്റ

ടാറ്റ ട്രസ്റ്റ് ചെയർമാൻ സ്ഥാനത്തേക്ക് നോയൽ ടാറ്റ. ടാറ്റ ഗ്രൂപ്പിന്റെ പിന്തുടർച്ച സംബന്ധിച്ച മുംബൈയിൽ ചേർന്ന ടാറ്റ ട്രസ്റ്റ് യോഗത്തിലാണ് തീരുമാനം. രത്തൻ ടാറ്റയുടെ അർധ സഹോദരനാണ് 67കാരനായ നോയൽ ടാറ്റ. മരണത്തിന് മുമ്പ് ടാറ്റ ട്രസ്റ്റുകളുടെ നേതൃത്വം ആർക്കായിരിക്കുമെന്ന് രത്തൻ ടാറ്റ പ്രഖ്യാപിച്ചിരുന്നില്ല. തുടർന്നാണ് മുംബൈയിൽ ഇന്ന് യോഗം ചേർന്നത്

13 ട്രസ്റ്റിമാർ ചേർന്നതാണ് ബോർഡ്. രത്തൻ ടാറ്റയുടെ പിതാവ് നവാൽ ടാറ്റയുടെ രണ്ടാം വിവാഹത്തിലുണ്ടായ മകനാണ് നോയൽ ടാറ്റ. 40 വർഷമായി ട്രെൻഡ്, ടാറ്റ ഇന്റർനാഷണൽ, ടാറ്റ ഇൻവെസ്റ്റ്‌മെന്റ് കോർപറേഷൻ എന്നിവയുടെ ചെയർമാനാണ്.

The post ടാറ്റ ട്രസ്റ്റ് ചെയർമാൻ സ്ഥാനത്തേക്ക് രത്തൻ ടാറ്റയുടെ അർധ സഹോദരൻ നോയൽ ടാറ്റ appeared first on Metro Journal Online.

See also  ജിസിസി ആഭ്യന്തര മന്ത്രിമാരുടെ യോഗം; ശൈഖ് സെയ്ഫ് ബിന്‍ സായിദിന്റെ നേതൃത്വത്തിലുള്ള യുഎഇ സംഘം ദോഹയില്‍

Related Articles

Back to top button