National
കർണാടക വീരാജ്‌പേട്ടിൽ മലയാളിയെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി

കർണാടകയിലെ വിരാജ്‌പേട്ടിൽ മലയാളിയെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കണ്ണൂർ കൊയിലി സ്വദേശി പ്രദീപാണ് കൊല്ലപ്പെട്ടത്. ബി ഷെട്ടിഗേരിയിലെ കാപ്പിത്തോട്ടത്തിലെ വീട്ടിലാണ് മൃതദേഹം കണ്ടത്.
കണ്ണൂർ കൊയിലി ആശുപത്രി സ്ഥാപകൻ ഭാസ്‌കരന്റെ മകനാണ്. കൊയിലി ആശുപത്രിയുടെ നടത്തിപ്പ് ചുമതലയും പ്രദീപ് വഹിച്ചിട്ടുണ്ട്. സംഭവത്തിൽ വിരാജ്‌പേട്ട പോലീസ് മൂന്ന് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നാണ് മൂന്ന് പേരെ കസ്റ്റഡിയിലെടുത്തത്. ഇവരെ ചോദ്യം ചെയ്തുവരികയാണ്.
The post കർണാടക വീരാജ്‌പേട്ടിൽ മലയാളിയെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി appeared first on Metro Journal Online.