National

ഗൗതം ഗംഭീറിന് വധഭീഷണി; പോലീസ് അന്വേഷണം ആരംഭിച്ചു

ഇന്ത്യൻ ക്രിക്കറ്റ് ടീം മുഖ്യ പരിശീലകനായ ഗൗതം ഗംഭീറിന് വധഭീഷണി. ഇ മെയിൽ മുഖാന്തരമാണ് ബിജെപിയുടെ മുൻ എംപി കൂടിയായ ഗംഭീറിന് വധഭീഷണി വന്നത്. സംഭവത്തിൽ ഗംഭീർ പോലീസിൽ പരാതി നൽകി. നിങ്ങളെ കൊലപ്പെടുത്തും എന്നാണ് സന്ദേശം വന്നത്. പോലീസ് അന്വേഷണം ആരംഭിച്ചു

പഹൽഗാം ഭീകരാക്രമണത്തിൽ ഇന്ത്യ ശക്തമായ തിരിച്ചടി നൽകുമെന്ന് ഗംഭീർ എക്‌സിൽ പങ്കുവെച്ച കുറിപ്പിൽ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് വധഭീഷണി വന്നത്. ഐഎസ്‌ഐഎസ് കാശ്മീർ എന്ന പേരിലാണ് ഭീഷണി സന്ദേശം വന്നത്

തനിക്കും കുടുംബത്തിനും സുരക്ഷ ഉറപ്പാക്കണമെന്ന് ഗംഭീർ പരാതിയിൽ ആവശ്യപ്പെട്ടു. ഐപിഎൽ നടക്കുന്നതിനാൽ ഒഴിവ് സമയം ചെലവഴിക്കുന്നതിനായി ഗംഭീർ ഇപ്പോൾ കുടുംബാംഗങ്ങൾക്കൊപ്പമാണ്.

The post ഗൗതം ഗംഭീറിന് വധഭീഷണി; പോലീസ് അന്വേഷണം ആരംഭിച്ചു appeared first on Metro Journal Online.

See also  മണിക്കൂറില്‍ നൂറ് കിലോമീറ്റര്‍ വേഗത, ആയിരം അടി ഉയരത്തില്‍ സഞ്ചാരം; രണ്ട് പേര്‍ക്കിരിക്കാവുന്ന ആകാശക്കാര്‍: ഗതാഗതക്കുരുക്കഴിക്കുമോ

Related Articles

Back to top button