National

ഉത്തർപ്രദേശിൽ ധാന്യമില്ലിലെ ഡ്രയറിന് തീപിടിച്ച് വിഷവാതകം പുറത്തുവന്നു; അഞ്ച് പേർ മരിച്ചു

ഉത്തർപ്രദേശിലെ ബറൈചിൽ ധാന്യമില്ലിൽ നിന്നും വിഷവാതകം ശ്വസിച്ച് അഞ്ച് പേർ മരിച്ചു. ബോധരഹിതരായ മൂന്ന് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബറൈചിലെ രാജ്ഗർഹിയ റൈസ് മില്ലിലാണ് സംഭവം.

മില്ലിലെ ഡ്രയറിന് തീപിടിച്ചാണ് വിഷവാതകം പുറത്തുവന്നത്. തീപിടിത്തം പരിശോധിക്കാൻ അടുത്തുപോയ എട്ട് പേരാണ് വിഷപ്പുക ശ്വസിച്ച് ബോധരഹിതരായത്.

ഇവരെ അഗ്നിശമന സേനാംഗങ്ങൾ എത്തി ആശുപത്രിയിലേക്ക് മാറ്റി. ഇതിൽ അഞ്ച് പേർ മരിച്ചു. മൂന്ന് പേർ ചികിത്സയിൽ തുടരുകയാണ്.

See also  മുംബൈ ഭീകരാക്രമണം; തഹാവൂർ റാണയെ കൊച്ചിയിലെത്തിച്ച്‌ തെളിവെടുക്കും

Related Articles

Back to top button