Kerala

സ്വർണവിലയിൽ കുത്തനെ ഇടിവ്; പവന് 840 രൂപ കുറഞ്ഞു, 92,000ൽ താഴെയെത്തി

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്. കഴിഞ്ഞ ദിവസം ആയിരത്തോളം രൂപ വർധിച്ച സ്വർണവിലയിൽ പവന് ഇന്ന് 840 രൂപ കുറഞ്ഞു. ഇതോടെ പവന്റെ വില 92,000ൽ താഴെ എത്തി. 91,280 രൂപയാണ് ഒരു പവന്റെ വില

ഗ്രാമിന് 105 രൂപ കുറഞ്ഞ് 11,410 രൂപായയി. ശനിയാഴ്ച പവന്റെ വിലയിൽ 920 രൂപ വർധിച്ചിരുന്നു. ഒക്ടോബർ 17ന് സ്വർണവില സർവകാല റെക്കോർഡിൽ എത്തിയിരുന്നു. അന്ന് 97,360 രൂപയായിരുന്നു പവന്റെ വില. 10 ദിവസം കൊണ്ട് 6080 രൂപയാണ് പവന് കുറഞ്ഞത്

അന്താരാഷ്ട്ര വിപണിയിലുണ്ടാകുന്ന മാറ്റങ്ങൾ ഇന്ത്യൻ വിപണയിലും പ്രതിഫലിക്കുന്നതാണ് വിലയിടിവിന് കാരണമായത്. 18 കാരറ്റ് സ്വർണത്തിനും വില ഇടിഞ്ഞു. ഗ്രാമിന് 86 രൂപ കുറഞ്ഞ് 9336 രൂപയായി
 

See also  കന്യാസ്ത്രീകളുടെ അറസ്റ്റ് തെറ്റിദ്ധാരണയെ തുടർന്ന്; ജാമ്യം കിട്ടുമെന്ന് പ്രധാനമന്ത്രി ഉറപ്പ് നൽകി: രാജീവ് ചന്ദ്രശേഖർ

Related Articles

Back to top button