National

പാക് പിടിയിലായ ബിഎസ്എഫ് ജവാനെ മോചിപ്പിക്കാൻ ശ്രമം തുടരുന്നു; ഫ്‌ളാഗ് മീറ്റിംഗ് നടത്തും

പാക്കിസ്ഥാൻ പഞ്ചാബ് അതിർത്തിയിൽ നിന്ന് പാക് സൈന്യത്തിന്റെ പിടിയിലായ ബിഎസ്എഫ് ജവാനെ മോചിപ്പിക്കാനുള്ള ചർച്ചകൾ തുടരുന്നു. അബദ്ധത്തിൽ അന്താരാഷ്ട്ര അതിർത്തി കടന്നപ്പോഴാണ് ജവാനെ കസ്റ്റഡിയിലെടുത്തത്. അതിർത്തിയിൽ കൃഷി ചെയ്യുന്നവരെ സഹായിക്കാൻ പോയ ജവാനാണ് പാക് പിടിയിലായത്

ജവാന്റെ ചിത്രം പാക് സേന പുറത്തുവിട്ടിരുന്നു. ഫ്‌ളാഗ് മീറ്റിംഗ് ചർച്ചയിലൂടെ ജവാനെ മോചിപ്പിക്കാനാണ് ശ്രമം തുടരുന്നത്. ഇരു രാജ്യങ്ങൾക്കും ഇടയിൽ തർക്കം രൂക്ഷമായ സാഹചര്യത്തിൽ അതിർത്തിയിൽ സേനകൾക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

സിന്ധു നദീജല കരാർ റദ്ദാക്കുന്നത് യുദ്ധമായി കണക്കാക്കുമെന്ന് പാക്കിസ്ഥാൻ ഇന്നലെ പറഞ്ഞിരുന്നു. എന്നാൽ രാത്രിയോടെ കരാർ മരവിപ്പിച്ച് ഇന്ത്യ വിജ്ഞാപനം ഇറക്കി. കാശ്മീരിലെ സ്ഥിതി ആഭ്യന്തരമന്ത്രിയും പ്രതിരോധ മന്ത്രിയും ഇന്ന് വിലയിരുത്തും.

The post പാക് പിടിയിലായ ബിഎസ്എഫ് ജവാനെ മോചിപ്പിക്കാൻ ശ്രമം തുടരുന്നു; ഫ്‌ളാഗ് മീറ്റിംഗ് നടത്തും appeared first on Metro Journal Online.

See also  ബിജെപിയാണ് ഭാവി; ഡൽഹി തെരഞ്ഞെടുപ്പ് ഫലം കേരളത്തിനുള്ള സന്ദേശമെന്ന് അനിൽ ആന്റണി

Related Articles

Back to top button