Education

മുൻകൂർ ജാമ്യം: സിദ്ധിഖിനായി സുപ്രീം കോടതിയിൽ ഹാജരാകുക മുതിർന്ന അഭിഭാഷകൻ മുകുൾ റോത്തഗി

ബലാത്സംഗ കേസിൽ ഒളിവിൽ കഴിയുന്ന നടൻ സിദ്ധിഖ് സുപ്രിം കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം നേടാൻ നീക്കം ഊർജിതമാക്കി. മുതിർന്ന അഭിഭാഷകൻ മുകുൾ റോത്തഗിയായിരിക്കും സിദ്ധിഖിനായി സുപ്രീംകോടതിയിൽ ഹാജരാകുക.

ഒളിവിൽ കഴിയുന്ന നടനെ ഇനിയും കണ്ടെത്താനായില്ല. മൂൻകൂർ ജാമ്യാപേക്ഷ അടിയന്തരമായി പരിഗണിക്കുന്ന സാഹചര്യത്തിൽ സിദ്ധിഖിനെ ഒളിവിൽ കഴിയാൻ പോലീസ് സഹായിക്കുകയാണെന്ന ആരോപണം ഉയർന്നിട്ടുണ്ട്.

ഹർജി ലിസ്റ്റ് ചെയ്യുന്നതിൽ സുപ്രീം കോടതി ചീഫ് ജസ്റ്റിസാണ് അന്തിമ തീരുമാനം എടുക്കുക. സാധാരണ മുൻകൂർ ജാമ്യം ഉൾപ്പടെയുള്ള ഹർജികൾ പരമാവധി വേഗത്തിൽ സുപ്രീം കോടതി പരിഗണിക്കാറുണ്ട്. അതിജീവിതയ്ക്കായി മുതിർന്ന അഭിഭാഷക വൃന്ദാ ഗ്രോവർ ഹാജരാകുമെന്നാണ് വിവരം. സംസ്ഥാന സർക്കാരിനായി മുതിർന്ന അഭിഭാഷകൻ രഞ്ജിത്ത് കുമാറും ഹാജരായേക്കും.

The post മുൻകൂർ ജാമ്യം: സിദ്ധിഖിനായി സുപ്രീം കോടതിയിൽ ഹാജരാകുക മുതിർന്ന അഭിഭാഷകൻ മുകുൾ റോത്തഗി appeared first on Metro Journal Online.

See also  തിമിംഗലം കരയിലായിലാകാത്തത് അതിന്റെ ഭാഗ്യം; ആനയെ നെറ്റിപ്പട്ടം ചാര്‍ത്തി എഴുന്നള്ളിക്കുന്നത് മനുഷ്യന്റെ അഹന്ത

Related Articles

Back to top button