National

ഡൽഹിയിൽ നരേന്ദ്രമോദിയും രാജ്‌നാഥ് സിംഗും തമ്മിൽ കൂടിക്കാഴ്ച; നിർണായക തീരുമാനമുണ്ടായേക്കും

പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും തമ്മിൽ പ്രത്യേക കൂടിക്കാഴ്ച. ഭീകരാക്രമണത്തെ തുടർന്ന് നടത്തിയിട്ടുള്ള സുരക്ഷാ തയ്യാറെടുപ്പുകളെ കുറിച്ചുള്ള വിശദീകരണത്തിനായി രാജ്‌നാഥ് സിംഗ് പ്രധാനമന്ത്രിയുടെ വസതിയിലെത്തി.

പാക്കിസ്ഥാന്റെ ഭാഗത്ത് നിന്ന് പ്രകോപനമുണ്ടാക്കുന്ന പക്ഷം നേരിടേണ്ട വിധമടക്കമുള്ള പ്രതിരോധ സംവിധാനങ്ങളെ കുറിച്ച് സംയുക്ത സേനാ മേധാവി അനിൽ ചൗഹാനുമായി രാജ്‌നാഥ് സിംഗ് കഴിഞ്ഞ ദിവസം ചർച്ച നടത്തിയിരുന്നു. ഈ വിവരങ്ങളും രാജ്‌നാഥ് സിംഗ് പ്രധാനമന്ത്രിയെ ധരിപ്പിച്ചു

അതേസമയം, നിയന്ത്രണരേഖയിൽ പാക്കിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചതായി സൈന്യം അറിയിച്ചു. അടുത്ത ദിവസങ്ങളിൽ തുടർച്ചയായ നാലാമത്തെ തവണയാണ് പാക്കിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിക്കുന്നത്. ആക്രമണത്തോട് ശക്തമായി തിരിച്ചടിച്ചതായി സേനാ വക്താവ് അറിയിച്ചു.

The post ഡൽഹിയിൽ നരേന്ദ്രമോദിയും രാജ്‌നാഥ് സിംഗും തമ്മിൽ കൂടിക്കാഴ്ച; നിർണായക തീരുമാനമുണ്ടായേക്കും appeared first on Metro Journal Online.

See also  അധ്യാപികയുടെ നഗ്ന ദൃശ്യങ്ങൾ പകർത്തി ശാരീരിക ബന്ധത്തിന് നിർബന്ധിച്ചു; വിദ്യാർഥികൾ അറസ്റ്റിൽ

Related Articles

Back to top button