National

പാക്കിസ്ഥാനി വനിതയിൽ നിന്നും പണം വാങ്ങി ചാരവൃത്തി; ബിഹാർ സ്വദേശി അറസ്റ്റിൽ

ന‍‍്യൂഡൽഹി: പാക്കിസ്ഥാനി വനിതയിൽ നിന്നും പണം വാങ്ങി ചാരവൃത്തി നടത്തിയെന്ന് ആരോപിച്ച് ബിഹാർ സ്വദേശിയെ സൈന‍്യം അറസ്റ്റ് ചെയ്തു. ബിഹാർ സ്വദേശി സുനിലാണ് (26) അറസ്റ്റിലായത്. മിലിട്ടറി ഏരിയയെ കുറിച്ചുള്ള വിവരങ്ങൾ ഇയാൾ പാക്കിസ്ഥാനി വനിതയ്ക്ക് കൈമാറിയെന്നാണ് കണ്ടെത്തൽ.

ഇതിനുവേണ്ടി പാക്കിസ്ഥാനി വനിത സുനിലിന് പണം നൽകിയതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. പാക്കിസ്ഥാൻ സ്വദേശികളുമായുള്ള വാട്സാപ് ചാറ്റുകൾ സൈന‍്യത്തിന്‍റെ നിരീക്ഷണത്തിലായിരുന്നു.

തുടർന്ന് നടത്തിയ പരിശോധനയിലാണ് വിവരങ്ങൾ സുനിൽ ചോർത്തിയതായി കണ്ടെത്തിയത്. പിന്നാലെ ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

See also  ഒന്നര നൂറ്റാണ്ട് മുമ്പുള്ള ക്ഷേത്രം തുറന്നു; ശിവലിംഗം കണ്ടെത്തി; ഗംഗാ ജലം കൊണ്ട് ശുദ്ധീകരിച്ച് വിശ്വാസികള്‍

Related Articles

Back to top button