Local

സോക്കർ ലീഗ് ഫുട്ബോൾ മൽസരം സംഘടിപ്പിച്ചു.

മുക്കം: വെസ്റ്റ് കൊടിയത്തൂരിൽ ഫുട്ബോൾ കളികാരെ വാർത്തെടുക്കുന്നതിനായി സോക്കർ ലീഗ് ഫുട്ബോൾ മൽസരം സംഘടിപ്പിച്ചു.ആലിംഗൽ ടെർഫിൽ വെച്ച് നടന്ന മൽസരത്തിൽ കൗമാരക്കാരിലെ കാൽപന്ത് കളിയിലെ വീറും വാശിയും ഗ്രൗണ്ടിൽ ഉടനീളം കാണാമായിരുന്നു. ഒസാക എഫ്സി,ടെർമിനേറ്റർ എഫ്സി ,വെസ്റ്റ് ഇൻ ദുബൈ ,തണ്ടർ കൂൾ എഫ്സി,എഫ്സി ടെക്കോ,കലോസ് എഫ്സി,ടീം വെസ്റ്റേൺസ്,അൽ വെസ്റ്റേഴ്സ് തുടങ്ങിയ ഏട്ട് ടീമുകളിലായി മാറ്റുരച്ച മൽസരത്തിൽ നൂറോളം ഫുട്ബോൾ കളിക്കാർ ബൂട്ടണിനു.ആവേശകരമായ ഫൈനൽ മൽസരത്തിൽ ടീം ടണ്ടർ കൂൾ എഫ്സി ജേതാക്കളായി.

വിന്നേഴ്സിനുള്ള ട്രോഫി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊടിയത്തൂർ യൂണിറ്റ് പ്രസിഡണ്ട് ശരീഫ് അമ്പലക്കണ്ടി സമ്മാനിച്ചു.റണ്ണേഴ്സിനുള്ള ട്രോഫി കെ. അബദുസമദ് സമ്മാനിച്ചു.ചടങ്ങിൽ ജമാൽ കലങ്ങോട്ട്, ഷമീർ ചാലക്കൽ നിസാർ,സ്വാലിഹ് പി.കെ,നിയാസ് പുതിയോട്ടിൽ ബാപ്പുട്ടി ചുങ്കത്ത്,സിനാൻ,റാഷി,സൈദലവി തറമ്മൽ പങ്കെടുത്തു.ടൂർണമെൻ്റ് കമ്മറ്റി ഭാരവാഹികളായ ഷബീൽ പി.കെ,കെ. ഷാഹിദ്,നിബിൻ,അജ്നാസ് എ കെ എന്നിവർ നേതൃത്വം നൽകി

See also  പന്തം കൊളുത്തി പ്രതിഷേധിച്ചു

Related Articles

Back to top button