Local

ഉത്തരമേഖലാ ജലോത്സവം സമാപിച്ചു; മൈത്രി വെട്ടുപാറ ജേതാക്കളായി

അരീക്കോട് : ചാലിയാറിലെ വീറും വാശിയും നിറഞ്ഞ ആവേശപോരാട്ടത്തിന് പരിസമാപ്തി. മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ സി.എച്ച് ക്ലബ്ബ് കീഴുപറമ്പും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും നെഹ്റു യുവ കേന്ദ്രയും സംയുക്തമായി സംഘടിപ്പിച്ച 22- ആമത് ഉത്തരമേഖലാ ജലോത്സവത്തിൽ മൈത്രി വെട്ടുപാറ ജേതാക്കളായി.
സി.കെ.ടി.യു ചെറുവാടിയാണ് രണ്ടാം സ്ഥാനവും കളേഴ്സ് പഴംപറമ്പ്‌ മൂന്നാം സ്ഥാനവും നേടി. മലപ്പുറം – കോഴിക്കോട് ജില്ലകളിൽ നിന്നായി ഇരുപതോളം ടീമുകളാണ് ജലോത്സവത്തിൽ പങ്കെടുത്തു. ടൂർണമെന്റിന്റെ ഫ്ളാഗ് ഓഫ് കർമ്മം ജില്ലാ കലക്ടർ വി.ആർ വിനോദ് നിർവ്വഹിച്ചു. ഉദ്ഘാടന സമ്മേളനം പി.വി അബ്ദുൽ വഹാബ് എം.പി ഉദ്ഘാടനം ചെയ്തു. പി.വി സുബൈർ അധ്യക്ഷത വഹിച്ചു. ടി.വി ഇബ്രാഹിം എം.എൽ.എ, പി.എ ജബ്ബാർ ഹാജി, റൈഹാനത്ത് കൂറുമാടൻ, എം കെ ഫാസിൽ, ശശികുമാർ, കെ.കെ അബ്ദുറഷീദ്, സി.പി റഫീഖ്, ഇസ്മാഈൽ ചാലിൽ, കെ.പി സഈദ്, പി.പി റഹ്മാൻ, സി.എച്ച് ഗഫൂർ മാസ്റ്റർ, കെ കെ അഹമ്മദ് കുട്ടി, പി.കെ കമ്മദ് കുട്ടി ഹാജി, വി.പി സഫിയ, രത്ന കുമാരി എന്നിവർ പ്രസംഗിച്ചു. ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ടീമിനുള്ള പി.കെ സുൽഫിക്കർ മെമ്മോറിയൽ ട്രോഫി ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഇസ്മായിൽ മൂത്തേടം നൽകി. വൈ പി നിസാർ അധ്യക്ഷത വഹിച്ചു. കെസിഎ ശുക്കൂർ, വൈസി മഹബൂബ്, മുഹ്സിൻ കോളക്കോടൻ, സി.എച്ച് നസീഫ്, ലിയാകത്തലി കെ കെ, മുഹമ്മദ് കിഴക്കയിൽ, പി.കെ സുനാസ്, എം.കെ ഷാജഹാൻ, സി.സി ശിഹാബ് പ്രസംഗിച്ചു.

See also  പ്രതിഭകൾക്ക് ഊഷ്മള സ്വീകരണം നൽകി

Related Articles

Back to top button