Kerala

കൊട്ടാരക്കരയിൽ 14 വയസുകാരനെ കാണാതായതായി പരാതി; അന്വേഷണം തുടരുന്നു

കൊല്ലം കൊട്ടാരക്കരയിൽ 14 വയസുകാരനെ കാണാതായതായി പരാതി. ചരുവിള പുത്തൻവീട്ടിൽ ആദിൽ മുഹമ്മദിനെയാണ് കാണാതായത്. കഴിഞ്ഞ ദിവസം വൈകിട്ട് പള്ളിയിലേക്ക് പോയതായിരുന്നു കുട്ടി. പിന്നീട് നിസ്‌കാരം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയെത്തിയില്ലെന്നാണ് വിവരം

അതേസമയം കുട്ടി പള്ളിയിൽ നിന്നിറങ്ങി ഓട്ടോയിൽ ആലഞ്ചേരിയിൽ ഇറങ്ങിയെന്ന വിവരം ലഭിച്ചിട്ടുണ്ട്. ആലഞ്ചേരിയിൽ നിന്ന് വേറെയാരും കുട്ടിയെ കണ്ടിട്ടില്ല. രാത്രി 9 മണിക്ക് കോട്ടാത്തല അമ്പലത്തിന് സമീപം കുട്ടി ഭക്ഷണം വാങ്ങിക്കുന്നത് കണ്ടവരുണ്ട്

രാവിലെ 9 മണിക്ക് മടവൂരിൽ വെച്ച് കുട്ടിയെ കണ്ടെന്ന വിവരവും പോലീസിന് ലഭിച്ചിട്ടുണ്ട്. കുട്ടിയുടെ ബാഗിൽ നിന്ന് വീട്ടുകാർ ഫോൺ കണ്ടെത്തിയിരുന്നു. ഇത് വാങ്ങിവെച്ചതിൽ കുട്ടി വിഷമത്തിലായിരുന്നുവെന്ന് കുടുംബം പറയുന്നു. പോലീസ് അന്വേഷണം തുടരുകയാണ്‌
 

See also  ഗവര്‍ണര്‍ക്കെതിരെ രൂക്ഷ വിമര്‍ശവുമായി മുഖ്യമന്ത്രി

Related Articles

Back to top button