Kerala

കോഴിക്കോട് 15കാരനെ കാണാതായതായി പരാതി; ബസ് കയറി പോകുന്നത് നാട്ടുകാർ കണ്ടു

കോഴിക്കോട് നടുവണ്ണൂർ കാവുന്തറയിൽ പതിനഞ്ചുകാരനെ കാണാതായതായി പരാതി. കാവുന്തറ സ്വദേശി ബാബുരാജിന്റെ മകൻ പ്രണവിനെയാണ് ഇന്നലെ ഉച്ചയ്ക്ക് ശേഷം വീട്ടിൽ നിന്നും കാണാതായത്. കുട്ടി കൊയിലാണ്ടി ഭാഗത്തേക്ക് ബസ് കയറി പോകുന്നത് നാട്ടുകാർ കണ്ടിരുന്നു

വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ പേരാമ്പ്ര പോലീസ് കുട്ടിക്കായി തെരച്ചിൽ ആരംഭിച്ചു. കുട്ടിയുടെ കയ്യിൽ മൊബൈൽ ഫോൺ ഉണ്ട്. ഇത് പക്ഷേ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.

The post കോഴിക്കോട് 15കാരനെ കാണാതായതായി പരാതി; ബസ് കയറി പോകുന്നത് നാട്ടുകാർ കണ്ടു appeared first on Metro Journal Online.

See also  അൻവർ സിപിഎമ്മിനെ ബാധിക്കുന്ന പ്രശ്‌നമേ അല്ല, ഒരു വേവലാതിയുമില്ല: ടിപി രാമകൃഷ്ണൻ

Related Articles

Back to top button