National

ഇന്ത്യ-പാക് സംഘർഷം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശ പര്യടനം റദ്ദാക്കി

ഇന്ത്യ-പാക് സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശ പര്യടനങ്ങൾ റദ്ദാക്കി. മെയ് 13 മുതൽ 17 വരെയാണ് വിദേശയാത്ര നിശ്ചയിച്ചിരുന്നത്. നോർവേ, നെതർലാൻഡ്, ക്രൊയേഷ്യ തുടങ്ങിയ രാജ്യങ്ങളാണ് പ്രധാനമന്ത്രി സന്ദർശിക്കാനിരുന്നത്.

ഇന്ന് പുലർച്ചെ പാക്കിസ്ഥാനിലും പാക് അധീന കാശ്മീരിലുമുള്ള 13 ഭീകര കേന്ദ്രങ്ങൾ ഇന്ത്യ ആക്രമണത്തിലൂടെ തകർത്തിരുന്നു. ആക്രമണത്തിൽ 70 ഭീകരർ കൊല്ലപ്പെടുകയും 60 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ഇന്ത്യയുടെ കര, വ്യോമ, നാവിക സേനകൾ സംയുക്തമായാണ് ഓപറേഷൻ നടത്തിയത്.

ഓപറേഷൻ സിന്ദൂറിൽ ബഹവൽപൂരിൽ നടത്തിയ ആക്രമണത്തിൽ ജെയ്ഷെ മുഹമ്മദ് സ്ഥാപകൻ മൗലാന മസൂദ് അസറിന്റെ കുടുബാംഗങ്ങൾ കൊല്ലപ്പെട്ടതായും വാർത്തയുണ്ട്. സഹോദരിയും സഹോദരി ഭർത്താവും ഉൾപ്പെടെ 10 പേർ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടതായാണ് വിവരം.

 

See also  ചണ്ഡിഗഢിൽ എയർ സൈറൺ; ജനങ്ങളോട് പുറത്തിറങ്ങരുതെന്ന് നിർദേശം, കനത്ത ജാഗ്രത

Related Articles

Back to top button