National

ഓപ്പറേഷൻ സിന്ദൂർ; രാജ്യം അതീവ ജാഗ്രതയിൽ: പ്രധാനമന്ത്രി രാഷ്ട്രപതിയെ കണ്ടു

ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന് ശക്തമായ മറുപടി ഇന്ത്യ നൽകിയതിന് പിന്നാലെ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ സുരക്ഷ വർധിപ്പിച്ചു. ഓപ്പറേഷൻ സിന്ദൂരിന് പിന്നാലെ സ്ഥിതിഗതികൾ വിശദീകരിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രപത്രി ദ്രൗപതി മുർമുവുമായി കൂടിക്കാഴ്ച നടത്തി. രാജ്യത്തെ സുരക്ഷാക്രമീകരണങ്ങളും പ്രധാനമന്ത്രി രാഷ്ട്രപതിയോട് വിശദീകരിച്ചു.

നേരത്തെ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സർജിക്കൽ സ്‌ട്രൈക്കുമായി ബന്ധപ്പെട്ട വിവരങ്ങളും തുടർ നടപടികളും അതിർത്തിയിലെ സാഹചര്യങ്ങളും ഇരുവരും ചർച്ച ചെയ്തു. വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായും അമിത് ഷാ ബന്ധപ്പെട്ട്് സുരക്ഷാക്രമീകരണങ്ങൾ ഏകോപിപ്പിച്ചു.

പഹൽഗാം ഭീകരാക്രമണത്തിന് ഇന്ത്യ ശക്തമായ തിരിച്ചടി നൽകിയതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ വിദേശ സന്ദർശനം മാറ്റിവെച്ചു. മെയ് 13 മുതൽ 17 വരെ നടത്താനിരുന്ന ക്രൊയേഷ്യ, നോർവേ, നെതർലാൻഡ്‌സ് സന്ദർശനമാണ് മാറ്റിവെച്ചത്.

നേരത്തെ മെയ് ഒൻപതിന് നടക്കുന്ന റഷ്യൻ വിക്ടറി പരേഡിൽ മുഖ്യാതിഥിയായി പങ്കെടുക്കാൻ പ്രധാനമന്ത്രിയ്ക്ക് ക്ഷണം ഉണ്ടായിരുന്നു. എന്നാൽ പെഹൽഗാം ഭീകരാക്രമണത്തിന്റെ സാഹചര്യത്തിൽ ഈ സന്ദർശനം പ്രധാനമന്ത്രി മാറ്റിവെക്കുകയായിരുന്നു. പാകിസ്ഥാൻ ഭീകരരുടെ താവളങ്ങൾ തകർത്ത് ഇന്ത്യ നടത്തിയ സർജിക്കൽ സ്‌ട്രൈക്ക് അടക്കം അതി പ്രധാന സാഹചര്യത്തിലാണ് രണ്ടാമതും വിദേശ സന്ദർശനം മാറ്റിവെക്കുന്നത്.

See also  ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ടും ബജ്‌റംഗ് പുനിയയും കോൺഗ്രസിൽ ചേർന്നു

Related Articles

Back to top button