പൂഞ്ചിലെ പാകിസ്താന്‍ ഷെല്ലാക്രമണം; ഒരു സൈനികന് വീരമൃത്യു

ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയില്‍ പാകിസ്താന്‍ നടത്തിയ ഷെല്‍ ആക്രമണത്തില്‍ സൈനികന് വീരമൃത്യു. കൃഷ്ണ ഗടി സെക്ടറിലെ ലൈന്‍ ഓണ്‍ കണ്‍ട്രോളിലാണ് ഷെല്‍ ആക്രമണം നടന്നത്. ലാന്‍സ് നായിക് ദിനേശ് കുമാര്‍ ആണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്
ഹരിയാനയിലെ പല്‍വാള്‍ സ്വദേശിയാണ് ലാന്‍സ് നായിക് ദിനേശ് കുമാര്‍. ദിനേശ് കുമാറിന്റെ മൃതദേഹം സൈനിക ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നാളെത്തന്നെ മൃതദേഹം നാട്ടിലെത്തിക്കാന്‍ ശ്രമം നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു. പഹല്‍ഗാം ആക്രമണത്തിന് ഓപ്പറേഷന്‍ സിന്ദൂറിലൂടെ ഇന്ത്യ പാകിസ്താന് ശക്തമായ മറുപടി നല്‍കിയതിന് പിന്നാലെയാണ് സാധാരണജനങ്ങളെ ഉള്‍പ്പെടെ ലക്ഷ്യംവച്ച് പാകിസ്താന്‍ ഷെല്ലാക്രമണം നടത്തിയത്.
നിയന്ത്രണരേഖയിലെ സാഹചര്യം സസൂക്ഷ്മം സൈന്യം നിരീക്ഷിച്ച് വരികയാണ്. നിയന്ത്രണ രേഖയിലെ പാക് പ്രകോപനം സേന വിലയിരുത്തുകയാണ്. പാകിസ്താന്‍ സൈന്യത്തിന്റെ നടപടികളെക്കുറിച്ച് ഇന്ത്യന്‍ കരസേനാ മേധാവി പ്രാദേശിക സേനകളോട് വിശദീകരിച്ചു . ഉചിതമായ മറുപടി നല്‍കാന്‍ സേനകള്‍ക്ക് പൂര്‍ണ്ണ സ്വാതന്ത്ര്യം നല്‍കി.
കര വ്യോമ നാവികസേനകളും സാഹചര്യങ്ങള്‍ വിലയിരുത്തുകയാണ്. അവശ്യവസ്തുക്കളുടെയും സേവനങ്ങളുടെയും ലഭ്യത നിലനിര്‍ത്താനാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദേശിച്ചു. പാകിസ്താനോടും നേപ്പാളിനോടും ചേര്‍ന്നുള്ള അതിര്‍ത്തി സംസ്ഥാനങ്ങള്‍ക്കാണ് നിര്‍ദേശം നല്‍കിയത്. എസ്ഡിആര്‍എഫ്, സിവില്‍ ഡിഫന്‍സ്, ഹോം ഗാര്‍ഡുകള്‍, എന്‍സിസി തുടങ്ങിയ ദുരിതാശ്വാസ, രക്ഷാസേനകളോട് ഏത് സാഹചര്യവും കൈകാര്യം ചെയ്യാന്‍ ജാഗ്രത പാലിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഏതെങ്കിലും മാധ്യമ പ്ലാറ്റ്‌ഫോമുകളില്‍ ദേശവിരുദ്ധ പ്രചാരണം ഉണ്ടായാല്‍ ശക്തമായ നടപടി സ്വീകരിക്കണം. ദുര്‍ബലമായ സ്ഥലങ്ങളില്‍ തടസ്സമില്ലാത്ത ആശയവിനിമയവും സുരക്ഷയും നിലനിര്‍ത്തണമെന്നും നിര്‍ദേശം നല്‍കി.
The post പൂഞ്ചിലെ പാകിസ്താന്‍ ഷെല്ലാക്രമണം; ഒരു സൈനികന് വീരമൃത്യു appeared first on Metro Journal Online.