National

തമിഴ്‌നാട്ടിൽ ക്ഷേത്രക്കുളത്തിൽ വീണ് രണ്ട് കുട്ടികളടക്കം മൂന്ന് പേർ മുങ്ങിമരിച്ചു

തമിഴ്നാട്ടിൽ ക്ഷേത്രക്കുളത്തിൽ വീണ് രണ്ട് കുട്ടികളടക്കം മൂന്ന് പേർ മുങ്ങിമരിച്ചു. 16,17 വയസുള്ള രണ്ട് കുട്ടികൾ, 24 വയസുള്ള ഒരു യുവാവ് എന്നിവരാണ് മരിച്ചത്.തിരുവള്ളൂർ ജില്ലയിലെ വീരരാഘവ സ്വാമി ക്ഷേത്രത്തിലായിരുന്നു അപകടം ഉണ്ടായത്.

ക്ഷേത്രത്തിൽ ചിത്തിരൈ ബ്രഹ്മോത്സവം ആഘോഷം നടക്കുകയായിരുന്നു. ഇതിൽ പങ്കെടുക്കാൻ വന്നവരാണ് മുങ്ങിമരിച്ചത്. എല്ലാ ദിവസവും ചെയ്യേണ്ട ആചാര കർമങ്ങൾക്കായി മൂവരും ക്ഷേത്രക്കുളത്തിലേക്കെത്തിയതായിരുന്നു. ഇതിനിടെ ഇവർ കുളത്തിലേക്ക് കാൽവഴുതി വീണു.

അപകടം നടന്നയുടൻ തന്നെ ക്ഷേത്രത്തിൽ ഉണ്ടായിരുന്നവർ ഇടപെട്ടിരുന്നു. കുട്ടികളെ മരിച്ച നിലയിലാണ് കരയ്ക്കെത്തിച്ചത്. യുവാവ് ആശുപത്രിയിലേക്ക് പോകുന്ന വഴിയാണ് മരിച്ചത്.

 

 

The post തമിഴ്‌നാട്ടിൽ ക്ഷേത്രക്കുളത്തിൽ വീണ് രണ്ട് കുട്ടികളടക്കം മൂന്ന് പേർ മുങ്ങിമരിച്ചു appeared first on Metro Journal Online.

See also  സർക്കാർ ജോലിയ്ക്ക് നിയമനം തുടങ്ങിയാൽ ഇനി നിബന്ധന മാറില്ല; നിർദ്ദേശിച്ചത് സുപ്രീം കോടതി

Related Articles

Back to top button