National

ജമ്മു കാശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള ജമ്മുവിൽ; ഷെല്ലാക്രമണത്തിൽ പരുക്കേറ്റവരെ സന്ദർശിച്ചു

ജമ്മു കാശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള ജമ്മുവിലെത്തി പാക് ഷെല്ലാക്രമണത്തിൽ പരുക്കേറ്റവരെ സന്ദർശിച്ചു. പൂഞ്ചിലെ ഷെല്ലാക്രമണത്തിൽ പരുക്കേറ്റ് ചികിത്സയിൽ കഴിയുന്നവരെയാണ് മുഖ്യമന്ത്രി ആശുപത്രിയിൽ എത്തി കണ്ടത്. ആശുപത്രിയിലെ സംവിധാനങ്ങൾ വിലയിരുത്തുകയും ഉന്നത ഉദ്യോഗസ്ഥരുമായി മുഖ്യമന്ത്രി സംവദിക്കുകയും ചെയ്തു

ജമ്മുവിൽ അതീവ ജാഗ്രതാ നിർദേശമാണ് നൽകിയിരിക്കുന്നത്. ജില്ലാ ഭരണകൂടത്തിന്റെ ഓഫീസിൽ വെച്ച് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നതതലയോഗം ചേരും. അടിയന്തര സാഹചര്യം നേരിടാനുല്‌ള സജ്ജീകരണങ്ങൾ മുഖ്യമന്ത്രി വിലയിരുത്തും

നേരത്തെ ജമ്മുവിലേക്ക് റോഡ് മാർഗം പോകുന്നുവെന്ന് അദ്ദേഹം എക്‌സിൽ പോസ്റ്റ് ചെയ്തിരുന്നു. പാക്കിസ്ഥാന്റെ ആക്രമണശ്രമം പരാജയപ്പെട്ട ജമ്മു നഗരത്തിലെയും മറ്റ് ഭാഗങ്ങളിലെയും സ്ഥിതിഗതികൾ വിലയിരുത്താൻ പോകുന്നുവെന്നായിരുന്നു പോസ്റ്റ്.

The post ജമ്മു കാശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള ജമ്മുവിൽ; ഷെല്ലാക്രമണത്തിൽ പരുക്കേറ്റവരെ സന്ദർശിച്ചു appeared first on Metro Journal Online.

See also  മണ്ഡല പുനർ നിർണയ നീക്കം 2056 വരെ മരവിപ്പിക്കണമെന്ന് ചെന്നൈ സമ്മേളനം

Related Articles

Back to top button