National

നിയന്ത്രണരേഖയിൽ പാക് വെടിവെപ്പിൽ ആന്ധ്ര സ്വദേശിയായ ജവാന് വീരമൃത്യു

നിയന്ത്രണരേഖയിലെ പാക് വെടിവെപ്പിൽ ജവാന് വീരമൃത്യു.ആന്ധ്രാപ്രദേശ് സ്വദേശി മുരളി നായികാണ് വീരമൃത്യു വരിച്ചത്. ശ്രീ സത്യസായ് ജില്ലയിൽ നിന്നുള്ള ജവാനാണ് മുരളി നായിക്. ഇന്നലെ രാത്രിയിലെ ആക്രമണത്തിൽ ജവാന് ഗുരുതരമായി പരുക്കേറ്റിരുന്നു.

ലൈൻ ഓഫ് കണ്ടോളിൽ പാക്ക് ഷെല്ലിങിനിടെയാണ് വീരമൃത്യു. 2022ൽ അഗ്‌നിവീർ പദ്ധതിയിലൂടെയാണ് മുരളി ആർമിയിലെത്തിയത്. രണ്ട് ദിവസം മുൻപ് വരെ മഹാരാഷ്ട്രയിൽ ആയിരുന്നു. ഭൗതിക ശരീരം നാളെ ഹൈദരാബാദിൽ എത്തിക്കും.

ആന്ധ്രയിലെ സത്യസായ് ജില്ലയിലെ ഗൊരാണ്ട്‌ലയാണ് മുരളി നായികിന്റെ സ്വദേശം. ബുധനാഴ്ച പൂഞ്ച് സെക്ടറിലും സൈനികൻ വീരമൃത്യു വരിച്ചിരുന്നു. ലാൻസ് നായിക് ദിനേശ് കുമാർ ശർമയാണ് വീരമൃത്യു വരിച്ചത്.

 

 

The post നിയന്ത്രണരേഖയിൽ പാക് വെടിവെപ്പിൽ ആന്ധ്ര സ്വദേശിയായ ജവാന് വീരമൃത്യു appeared first on Metro Journal Online.

See also  പാർലമെന്റാണ് പരമോന്നതം, ജുഡീഷ്യറിയല്ല; വിമർശനം ആവർത്തിച്ച് ഉപരാഷ്ട്രപതി

Related Articles

Back to top button