Kerala

അഞ്ച് വയസ്സുകാരിയെ വധിച്ച രണ്ടാനച്ഛന്റെ കൊടും ക്രൂരതക്ക് തൂക്കുകയര്‍

പത്തനംതിട്ട: അഞ്ചുവയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ചും മര്‍ദിച്ചും കൊലപ്പെടുത്തിയ കേസില്‍ രണ്ടാനച്ഛനായ പ്രതിക്ക് വധശിക്ഷ. രണ്ടാനച്ഛന്‍ തമിഴ്‌നാട് രാജപാളയം സ്വദേശി അലക്‌സ് പാണ്ഡ്യ(26) നാണ് കോടതി വധശിക്ഷ വിധിച്ചത്. രണ്ടാനച്ഛനെ ഏല്‍പ്പിച്ച് മാതാവ് ജോലിക്ക് പോയപ്പോയായിരുന്നു പ്രതിയുടെ ക്രൂരത. പത്തനംതിട്ട അഡീഷണല്‍ സെഷന്‍സ് കോടതി (ഒന്ന്) കേസില്‍ വിധി പ്രഖ്യാപിച്ചത്.

കേസില്‍ അലക്‌സ് പാണ്ഡ്യന്‍ കുറ്റക്കാരനാണെന്നാണ് പത്തനംതിട്ട അഡീഷണല്‍ സെഷന്‍സ് കോടതി (ഒന്ന്) ജഡ്ജി എസ്.ജയകുമാര്‍ ജോണ്‍ കണ്ടെത്തിയിരുന്നു. കൊലപാതകം, ബലാത്സംഗം, ദേഹോപദ്രവം ഏല്‍പ്പിക്കല്‍, പോക്‌സോ, ജുവനൈല്‍ ജസ്റ്റിസ് ആക്ട് ഉള്‍പ്പെടെ പ്രതിക്കെതിരേ ചുമത്തിയ 16 വകുപ്പുകളില്‍ പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്.

2021 ഏപ്രില്‍ അഞ്ചിന് കുമ്പഴയിലെ വാടകവീട്ടില്‍ വെച്ചായിരുന്നു കൊലപാതകം. കുഞ്ഞിന്റെ ശരീരത്തില്‍ 67 മുറിവുകളുണ്ടെന്നും മരണകാരണം നെഞ്ചിനേറ്റ ക്ഷതമാണെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പുറത്തുവന്നിരുന്നു. കത്തിവെച്ച് മുറിവേല്‍പ്പിച്ചെന്നും ലൈംഗികമായി പീഡിപ്പിച്ചെന്നും തെളിഞ്ഞിരുന്നു.

 

The post അഞ്ച് വയസ്സുകാരിയെ വധിച്ച രണ്ടാനച്ഛന്റെ കൊടും ക്രൂരതക്ക് തൂക്കുകയര്‍ appeared first on Metro Journal Online.

See also  അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ട്രംപിന് മുന്നേറ്റം; 15 സംസ്ഥാനങ്ങളിൽ വിജയം

Related Articles

Back to top button