National
ഐഎൻഎസ് വിക്രാന്തിന്റെ ലൊക്കേഷന്‍ തേടി കൊച്ചി നേവല്‍ ബേസിലേക്ക് ഫോണ്‍ കോള്‍; അന്വേഷണം

ഐഎൻഎസ് വിക്രാന്തിന്റെ ലൊക്കേഷന്‍ തേടി കൊച്ചി നേവല്‍ ബേസിലേക്ക് ഫോണ്‍ കോള്‍.പ്രധാനമന്ത്രിയുടെ ഓഫിസിൽ നിന്നാണെന്ന വ്യാജേന വിളിച്ച് ഐഎൻഎസ് വിക്രാന്തിന്റെ ലൊക്കേഷൻ സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കാനായിരുന്നു ശ്രമം. സംഭവത്തിൽ നേവിയുടെ പരാതിയില്‍ ഹാര്‍ബര്‍ പൊലീസ് കേസെടുത്തു.
രാത്രിയിൽ വിളിച്ച വ്യക്തി ‘രാഘവൻ’ എന്ന് പരിചയപ്പെടുത്തി, പ്രധാനമന്ത്രിയുടെ ഓഫിസിൽ നിന്നാണെന്ന് അവകാശപ്പെട്ട് ഐഎൻഎസ് വിക്രാന്തിന്റെ ലൊക്കേഷൻ സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കാൻ ശ്രമിച്ചു. ഫോൺ കോളിൽ സംശയം തോന്നിയ നേവി അധികൃതർ ജാഗ്രതാപൂർവം പൊലീസ് അറിയിക്കുകയായിരുന്നു.
The post ഐഎൻഎസ് വിക്രാന്തിന്റെ ലൊക്കേഷന്‍ തേടി കൊച്ചി നേവല്‍ ബേസിലേക്ക് ഫോണ്‍ കോള്‍; അന്വേഷണം appeared first on Metro Journal Online.