Kerala

രാജ്യാന്തര വില കുതിച്ചുയർന്നിട്ടും സംസ്ഥാനത്തെ സ്വർണവിലയിൽ ട്വിസ്റ്റ്; പവന് 2000ലേറെ രൂപ കുറഞ്ഞു

പശ്ചിമേഷ്യയിൽ യുദ്ധം തുടരുന്നതിനിടെ രാജ്യാന്തരവില കുതിച്ചുയർന്നെങ്കിലും സംസ്ഥാനത്തെ സ്വർണവിലയിൽ വൻ ഇടിവ്. അപ്രതീക്ഷിതമായ വിലയിടിവാണ് സംസ്ഥാനത്ത് ഇന്ന് സംഭവിച്ചത്. പവന് ഇന്ന് ഒറ്റയടിക്ക് കുറഞ്ഞത് 2400 രൂപയാണ്. ഇതോടെ ഒരു പവന്റെ വില 1,24,520 രൂപയിലെത്തി

ഗ്രാമിന് 300 രൂപ ഇടിഞ്ഞ് 15,565 രൂപയായി. വെള്ളിയാഴ്ച രാജ്യാന്തര വിപണിയിൽ വ്യാപാരം അവസാനിക്കുമ്പോൾ വില ഔൺസിന് 5278 ഡോളറായിരുന്നു. ഇന്ന് വ്യാപാരം ആരംഭിച്ചപ്പോൾ വില 5389 ഡോളർ വരെ ഉയർന്നു. എന്നാൽ ട്രെൻഡിന് വിരുദ്ധമായി ഇന്ന് രാവിലെ വില കുറയ്ക്കാനാണ് കേരളത്തിലെ വ്യാപാരികൾ തീരുമാനിച്ചത്

18 കാരറ്റ് സ്വർണവിലയും കുറഞ്ഞിട്ടുണ്ട്. ഗ്രാമിന് 250 രൂപ കുറഞ്ഞ് 12,850 രൂപയിലെത്തി. അതേസമയം വെള്ളി വില കുതിച്ചുയർന്നു. ഗ്രാമിന് 35 രൂപ വർധിച്ച് 330 രൂപയിലെത്തി.
 

See also  നടിയെ ആക്രമിച്ച കേസ്: ഫോറൻസിക് വിദഗ്ധരെ വീണ്ടും വിസ്തരിക്കണമെന്ന പൾസർ സുനിയുടെ ആവശ്യം തള്ളി

Related Articles

Back to top button