National

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു; 93.66 ശതമാനം വിജയം

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. 93.66 ആണ് വിജയശതമാനം . cbse.nic.in, www.results.nic.in, results.digilocker.gov.in, umang.gov.in വെബ്‌സൈറ്റുകൾ വഴി ഫലം അറിയാം. വിജയശതമാനത്തിൽ തിരുവനന്തപുരവും വിജയവാഡയും ഒപ്പത്തിനൊപ്പമാണ്.

വിജയശതമാനത്തിൽ പിന്നിൽ ഗുവാഹത്തി മേഖലയാണ്. വിജയിച്ചവരിൽ 95% പെൺകുട്ടികളും 92.63 ശതമാനം ആൺകുട്ടികളുമാണ്. പ്ലസ്ടു ഫലം രാവിലെ പ്രഖ്യാപിച്ചിരുന്നു. 88.39 ആണ് വിജയശതമാനം. 16,92,794 വിദ്യാർഥികൾ പരീക്ഷയെഴുതിയതിൽ 14,96,307 വിദ്യാർഥികൾ ഉപരിപഠനത്തിന് യോഗ്യത നേടി.

വിജയിച്ചവരിൽ 91.64 ശതമാനം പെൺകുട്ടികളും 85.70% ആൺകുട്ടികളുമാണ്. കൂടുതൽ വിജയ ശതമാനം വിജയവാഡ മേഖലയിലാണ് രണ്ടാം സ്ഥാനത്ത് തിരുവനന്തപുരം മേഖലയാണ്. കഴിഞ്ഞ തവണ തിരുവനന്തപുരം മേഖലക്കായിരുന്നു കൂടുതൽ വിജയ ശതമാനം.

 

See also  മണിപ്പൂരിൽ അഭയാർഥി ക്യാമ്പിൽ നിന്ന് കാണാതായ മൂന്ന് പേരുടെ മൃതദേഹങ്ങൾ നദിയിൽ കണ്ടെത്തി

Related Articles

Back to top button