National

വിദ്യാർഥിനികൾ തുടങ്ങി ഡോക്ടർമാർ വരെ, ഇരകൾ 200ഓളം; പൊള്ളാച്ചി ബലാത്സംഗ കേസിൽ 9 പ്രതികൾക്കും മരണം വരെ ജീവപര്യന്തം

പൊള്ളാച്ചി ലൈംഗികാതിക്രമ കേസിൽ ഒമ്പത് പ്രതികൾക്കും മരണം വരെ ജീവപര്യന്തം തടവുശിക്ഷ. 2016നും 2019നും ഇടയിൽ ഇരുന്നൂറോളം യുവതികളെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്ത് നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ച കേസിലാണ് കോയമ്പത്തൂരിലെ മഹിളാ കോടതിയുടെ വിധി. കേസിൽ ഒമ്പത് പ്രതികളാണുള്ളത്.

ഡോക്ടർമാർ, കോളേജ് അധ്യാപകർ, വിദ്യാർഥികൾ തുടങ്ങി നിരവധി യുവതികളെയാണ് പ്രതികൾ ചൂഷണം ചെയ്തത്. തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യപ്പെട്ട 19കാരി കോളേജ് വിദ്യാർഥിനി വീട്ടുകാരോട് വിവരം പറഞ്ഞതോടെയാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്.

പോലീസ് നടത്തിയ പരിശോധനയിൽ പ്രതികളുടെ ലാപ്‌ടോപ്പിൽ നിന്ന് ഇരുന്നൂറോളം യുവതികളുടെ നഗ്നദൃശ്യങ്ങൾ ലഭിച്ചു. എന്നാൽ യുവതികളിൽ പലരും പരാതി നൽകാൻ വിസമ്മതിക്കുകയായിരുന്നു. അന്നത്തെ സർക്കാരിനെ പിടിച്ചുലച്ച കേസ് കൂടിയാണിത്

പൊള്ളാച്ചി സ്വദേശികളായ എൻ ശബരിരാജൻ(32), കെ തിരുനാവുക്കരശ്(34), എം സതീഷ്(33), ടി വസന്തകുമാർ(30), ആർ മണി(32), പി ബാബു(33), ടി ഹരോണിമസ് പോൾ(32), കെ അരുൾനാദം(39), എം അരുൺകുമാർ എന്നിവരാണ് പ്രതികൾ. ഇരകളായ എട്ട് യുവതികൾക്ക് 85 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും കോടതി വിധിച്ചു

സമൂഹമാധ്യമങ്ങളിലെ വ്യാജ അക്കൗണ്ടുകൾ വഴിയാണ് ഇരകളെ പ്രതികൾ വലയിലാക്കിയത്. പിന്നീട് ഇവരെ രഹസ്യ കേന്ദ്രങ്ങളിലെത്തിച്ച് പീഡിപ്പിക്കും. ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി ബ്ലാക്ക് മെയിൽ ചെയ്ത് സാമ്പത്തിക ചൂഷണവും നടത്തും.

See also  ഡൽഹിയിൽ 100 അടി ഉയരമുള്ള മൊബൈൽ ടവർ‌ തകർന്നു വീണു

Related Articles

Back to top button