National

ജമ്മു കാശ്മീരിലെ പുൽവാമയിൽ ഏറ്റുമുട്ടൽ; മൂന്ന് ജെയ്‌ഷെ ഭീകരരെ സൈന്യം വധിച്ചു

ജമ്മു കാശ്മീരിലെ പുൽവാമയിൽ സുരക്ഷാ സേന ഏറ്റുമുട്ടലിൽ മൂന്ന് ഭീകരരെ വധിച്ചു. ജെയ്‌ഷെ മുഹമ്മദ് ഭീകരവാദികളാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ 48 മണിക്കൂറിനിടെ രണ്ടാംതവണയാണ് ഏറ്റുമുട്ടലിൽ ഭീകരർ കൊല്ലപ്പെടുന്നത്.

പുൽവാമയിലെ ത്രാൽ, നാദേർ വില്ലേജുകളിലായാണ് ഏറ്റുമുട്ടൽ നടന്നത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ സൈന്യവും സിആർപിഎഫും ജമ്മു കാശ്മീർ പോലീസും സംയുക്തമായാണ് ഓപറേഷൻ നടത്തിയത്.

കഴിഞ്ഞ ചൊവ്വാഴ്ച മൂന്ന് ലഷ്‌കർ ഭീകരരെ ഷോപിയാനിൽ സുരക്ഷാ സേന വധിച്ചിരുന്നു. ഇവരിൽ നിന്ന് ആയുധങ്ങളും പണവും അടക്കം പിടികൂടുകയും ചെയ്തിരുന്നു.

See also  ‘ഓപ്പറേഷൻ ഓവർലോഡ്’: അമിതഭാരം കയറ്റിവരുന്ന വാഹനങ്ങളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന

Related Articles

Back to top button