National

കേണൽ സോഫിയ ഖുറേഷിക്കെതിരായ പരാമർശം; സുപ്രീം കോടതിയെ സമീപിച്ച മന്ത്രിക്ക് ചീഫ് ജസ്റ്റിസിന്റെ രൂക്ഷ വിമർശനം

കേണൽ സോഫിയ ഖുറേഷിക്കെതിരെ നടത്തിയ മോശം പരാമർശത്തിൽ മധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി. നേരത്തെ കുൻവർ വിജയ് ഷായ്‌ക്കെതിരെ കേസെടുക്കാൻ മധ്യപ്രദേശ് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ബിജെപി മന്ത്രി സുപ്രീം കോടതിയെ സമീപിച്ചത്

വിജയ് ഷായുടെ ഹർജിയിൽ ഇടപെടാൻ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വിസമ്മതിച്ചു. ഭരണഘടനാ പദവി വഹിക്കുന്ന ഒരാൾ ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കുമെന്നാണ് പ്രതീക്ഷ. കുൻവർ വിജയ് ഷായുടെ പരാമർശങ്ങൾ അപമാനകരമാണെന്നും മോശം ഭാഷയാണെന്നും ചീഫ് ജസ്റ്റിസ് ബിആർ ഗവായ് വിമർശിച്ചു

എന്നാൽ മന്ത്രിയുടെ പ്രസ്താവന മാധ്യമങ്ങൾ വളച്ചൊടിക്കുകയായിരുന്നുവെന്ന് അഭിഭാഷകൻ പറഞ്ഞു. സോഫിയ ഖുറേഷിയെ ഭീകരവാദികളുടെ സഹോദരി എന്നാണ് മന്ത്രി പരാമർശിച്ചത്. ഇത് വിവാദമായതോടെ മന്ത്രി മാപ്പും പറഞ്ഞിരുന്നു

See also  രാജ്യത്ത് കൊവിഡ് കേസുകളുടെ എണ്ണം 5000 കടന്നു; 24 മണിക്കൂറിനിടെ നാല് കൊവിഡ് മരണം

Related Articles

Back to top button