Kerala

ബാലനടനായി നിരവധി സിനിമകളിൽ; ഹരി മുരളിയെ മരിച്ച നിലയിൽ കണ്ടെത്തി

ബാല നടനായി നിരവധി സിനിമകളിൽ അഭിനയിച്ച ഹരിമുരളിലെ മരിച്ച നിലയിൽ കണ്ടെത്തി. 27 വയസായിരുന്നു. പയ്യന്നൂർ അന്നൂരിലെ വീട്ടിലാണ് മരിച്ച നിലയിൽ കണ്ടത്. നാടക, സിനിമ നടൻ കെയു മുരളിയുടെയും പ്രസന്നയുടെയും മകനാണ്. 

നിലവിൽ അഭിനയത്തിൽ സജീവമല്ലാതിരുന്ന ഹരി മുരളി എറണാകുളത്ത് ഗ്രാഫിക് ഡിസൈനറായി ജോലി ചെയ്യുകയായിരുന്നു. സീരിയലിലൂടെയാണ് ഹരി അഭിനയ രംഗത്ത് എത്തുന്നത്. ദിലീപ് നായകനായി എത്തിയ രസികൻ ആണ് ആദ്യ സിനിമ

അണ്ണൻ തമ്പി, മാടമ്പി, ഡോൺ, പട്ടണത്തിൽ ഭൂതം, ഉലകം ചുറ്റും വാലിബൻ തുടങ്ങി പതിനഞ്ചോളം സിനിമകളിൽ അഭിനയിച്ചു. കായംകുളം കൊച്ചുണ്ണി, കുട്ടിച്ചാത്തൻ തുടങ്ങി നാൽപതോളം സീരിയലുകളിലും അഭിനയിച്ചിരുന്നു. വർഷങ്ങൾക്ക് ശേഷം അമർ അക്ബർ അന്തോണി എന്ന ചിത്രത്തിലും ചെറിയ വേഷത്തിൽ ഹരി മുരളി എത്തിയിരുന്നു. പ്രശസ്ത സിനിമാ താരമായ ബാബു അന്നൂർ ഹരിമുരളിയുടെ പിതാവിന്റെ സഹോദരനാണ്.
 

See also  ഉണ്ണികൃഷ്ണൻ പോറ്റി സ്വർണ്ണം വിറ്റത് 15 ലക്ഷം രൂപയ്ക്ക്; SITക്ക് തെളിവ് കൈമാറി ഗോവർധൻ

Related Articles

Back to top button