National

ഐഎസ്‌ഐക്ക് വേണ്ടി ചാരവൃത്തി നടത്തിയ നാവിക സേന ഉദ്യോഗസ്ഥൻ അറസ്റ്റിൽ

പാക്കിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്‌ഐക്ക് വേണ്ടി ചാരവൃത്തി നടത്തിയ നാവിക സേനാ ഉദ്യോഗസ്ഥൻ അറസ്റ്റിൽ. ന്യൂഡൽഹി നാവിക സേനാ ആസ്ഥാനത്തെ ഉദ്യോഗസ്ഥനായ വിശാൽ യാദവിനെയാണ് രാജസ്ഥാൻ പോലീസിന്റെ ഇന്റലിജൻസ് വിഭാഗം അറസ്റ്റ് ചെയ്തത്. ഓപറേഷൻ സിന്ദൂറിനിടയിലും ഇയാൾ ചാരവൃത്തി നടത്തിയെന്നാണ് വിവരം

നാവികസേനയെയും മറ്റ് പ്രതിരോധ യൂണിറ്റുകളെയും കുറിച്ചുള്ള രഹസ്യവിവരങ്ങൾ വിശാൽ യാദവ് പാക്കിസ്ഥാനിലെ ഒരു സ്ത്രീക്കാണ് കൈമാറിയിരുന്നത്. വിവരങ്ങൾക്ക് പകരമായി ഇയാൾ പണം കൈപ്പറ്റിയിരുന്നുവെന്നും മൊബൈൽ ഫോൺ പരിശോധനയിൽ കണ്ടെത്തി. ഐഎസ്‌ഐയുടെ വനിതാ മാനേജറുമായാണ് ഇയാൾ നിരന്തരം ബന്ധപ്പെട്ടിരുന്നത്

പ്രിയ ശർമ എന്ന പേരിലറിയപ്പെടുന്ന ഈ സ്ത്രീ തന്ത്രപരമായി അതിപ്രാധാന രഹസ്യ വിവരങ്ങൾ ശേഖരിക്കുന്നതിനാണ് വിശാലിന് പണം നൽകിയിരുന്നത്. വിശാൽ ഓൺലൈൻ ഗെയിമുകൾക്ക് അടിമയായിരുന്നു. ഇതുവഴിയുണ്ടായ സാമ്പത്തിക നഷ്ടം നികത്താൻ വേണ്ടിയാണ് ചാരവൃത്തി ആരംഭിച്ചത്.

The post ഐഎസ്‌ഐക്ക് വേണ്ടി ചാരവൃത്തി നടത്തിയ നാവിക സേന ഉദ്യോഗസ്ഥൻ അറസ്റ്റിൽ appeared first on Metro Journal Online.

See also  നിര്‍ണായക ഉത്തരവുമായി സുപ്രീംകോടതി; മസ്ജിദുകളില്‍ സര്‍വേ ആവശ്യപ്പെട്ട് പുതിയ ഹര്‍ജികള്‍ വേണ്ട

Related Articles

Back to top button