Kerala

നിപ ബാധിച്ച യുവതിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു; ഹൈ റിസ്‌ക് കോൺടാക്ടിൽ 52 പേർ

പാലക്കാട് നിപ ബാധിച്ച് ചികിത്സയിൽ കഴിയുന്ന യുവതിയുടെ നില ഗുരുതരാവസ്ഥയിൽ തുടരുന്നുവെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ട്. വ്യാപനം തടയാനാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.

രോഗിയുടെ സമ്പർക്കപ്പട്ടികയിൽ 173 പേരാണുള്ളത്. ഇതിൽ 100 പേർ പ്രൈമറി കോൺടാക്ട് ആണ്. അതിൽ കുടുംബാംഗങ്ങളും ബന്ധുക്കളും ആരോഗ്യപ്രവർത്തകരുമുണ്ട്. ഇതിൽ 52 പേർ ഹൈ റിസ്‌ക് കോൺടാക്ട് ആണ്. 73 പേർ സെക്കൻഡറി കോൺകാട്ക് ആണ്.

ആദ്യം പരിശോധിച്ച അഞ്ച് സാമ്പിളുകൾ നെഗറ്റീവായിരുന്നു. മറ്റ് നാല് പേരുടെ പരിശോധനാ ഫലം തിങ്കളാഴ്ച ഉച്ചയോടെ ലഭിക്കും. പാലക്കാട് മെഡിക്കൽ കോളേജും മഞ്ചേരിയിലുമായി 12 പേർ നിലവിൽ ഐസോലേഷനിലുണ്ട്. രോഗിയുടെ മകൻ കോഴിക്കോട് മെഡിക്കൽ കോളേജിൽ ഐസോലേഷനിലാണ്.

See also  ശബരിമല തീര്‍ഥാടകരുടെ കാര്‍ മറിഞ്ഞ് അപകടം

Related Articles

Back to top button