Kerala

മൗണ്ട് ഹീറോസ് ജനകീയ മാധ്യമ പുരസ്‌കാരം മാധ്യമ പ്രവർത്തകൻ പ്രതീഷ് ഉദയന്

കൂടരഞ്ഞി: മൗണ്ട് ഹീറോസ് ജനകീയ കൂട്ടായ്മ ഏർപ്പെടുത്തിയ പ്രഥമ ‘ജനകീയ മാധ്യമ പുരസ്‌കാരത്തിന്’ മാധ്യമ പ്രവർത്തകൻ പ്രതീഷ് ഉദയൻ അർഹനായി. ജനങ്ങളുടെ പ്രശ്നങ്ങൾ സത്യസന്ധമായി അവതരിപ്പിക്കുകയും സാമൂഹിക നീതിക്കും പൊതുതാൽപര്യത്തിനും വേണ്ടി നിലകൊള്ളുകയും ചെയ്ത മികച്ച മാധ്യമ പ്രവർത്തനത്തിനുള്ള അംഗീകാരമായാണ് ഈ പുരസ്‌കാരം.

‘കൂടരഞ്ഞി വാർത്തകൾ’ എന്ന മാധ്യമത്തിലൂടെ പ്രാദേശിക വാർത്തകൾ അതിവേഗം ജനങ്ങളിലെത്തിക്കാനും, ദീപിക ദിനപത്രത്തിന്റെ റിപ്പോർട്ടർ എന്ന നിലയിൽ നടത്തിയ ക്രിയാത്മകമായ ഇടപെടലുകളും അദ്ദേഹത്തെ ഈ നേട്ടത്തിന് അർഹനാക്കി.

ഭീഷണികളെയും സമ്മർദ്ദങ്ങളെയും അതിജീവിച്ച് മാധ്യമ ധർമ്മം ഉയർത്തിപ്പിടിക്കാനും, സാധാരണക്കാരുടെ ശബ്ദമായി മാറാനും പ്രതീഷിന് സാധിച്ചുവെന്ന് മൗണ്ട് ഹീറോസ് ഭാരവാഹികൾ അഭിപ്രായപ്പെട്ടു. കൂടരഞ്ഞി സ്വദേശിയായ ഇദ്ദേഹം മൗണ്ട് ഹീറോസ് കൂട്ടായ്മയുടെ സജീവ പ്രവർത്തകൻ കൂടിയാണ്.

See also  ശക്തമായ കാറ്റും മഴയും; എറണാകുളം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Related Articles

Back to top button