National

24 മണിക്കൂറിനകം രാജ്യം വിടണമെന്ന് നിർദേശം; പാകിസ്താൻ ഹൈകമ്മീഷനിലെ ഒരു ഉദ്യോഗസ്ഥനെ കൂടി പുറത്താക്കി ഇന്ത്യ

പാകിസ്താൻ ഹൈകമ്മീഷനിലെ ഉദ്യോഗസ്ഥനെതിരെ നടപടി എടുത്ത് ഇന്ത്യ. ഔദ്യോഗിക പദവിക്ക് നിരക്കാത്ത പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിന് എതിരെ ആണ് നടപടി. ഉദ്യോഗസ്ഥനോട് 24 മണിക്കൂറിനുള്ളിൽ ഇന്ത്യ വിടാൻ ആവിശ്യപ്പെട്ടു. പാകിസ്ഥാൻ ഹൈ കമ്മീഷന് നിർദ്ദേശവും നൽകി. ഇന്ത്യയിലെ പാക് നയതന്ത്ര ഉദ്യോഗസ്ഥർ അവരുടെ പദവി ദുരുപയോഗം ചെയ്യുന്നില്ലെന്ന് ഉറപ്പാക്കാൻ ആവശ്യപ്പെട്ടു.

ഹൈക്കമ്മീഷനിലെ ചാർജ് ഡെ അഫയേഴ്സിനെ വിളിച്ചുവരുത്തിയാണ് നയതന്ത്ര അവകാശം ഉദ്യോഗസ്ഥര്‍ ദുരുപയോഗം ചെയ്യരുതെന്ന നിര്‍ദേശം നൽകിയത്. ഇന്ത്യയിൽ ഔദ്യോഗിക പദവിയിലിരിക്കെ അതിന് അനുയോജ്യമായ രീതിയിൽ പ്രവര്‍ത്തിച്ചതിനാലാണ് ഉദ്യോഗസ്ഥനെതിരെ നടപടിയെടുത്തത്.

കഴിഞ്ഞ മെയ് 13നും നയതന്ത്ര ഉദ്യോഗസ്ഥന് ചേരാത്ത പെരുമാറ്റത്തിന്‍റെ പേരിൽ ഡൽഹിയിലെ പാക് ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥനെ ഇന്ത്യ പുറത്താക്കിയിരുന്നു. ഇതിനുപിന്നാലെ ഇസ്ലാമാബാദിലെ ഇന്ത്യൻ ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥനെ പാകിസ്താൻ പുറത്താക്കിയിരുന്നു.

See also  ഹരിയാനയിൽ ഒരു കുടുംബത്തിലെ ഏഴ് പേരെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

Related Articles

Back to top button