വിദേശപര്യടനത്തിനുള്ള സർവകക്ഷി സംഘം; കേന്ദ്ര നിലപാടിനെ പുകഴ്ത്തി കോൺഗ്രസ് നേതാവ് ആനന്ദ് ശർമ

പഹൽഗാം ഭീകരാക്രമണത്തിനും ഓപറേഷൻ സിന്ദൂറിനും ശേഷം ഭീകരവാദത്തെ കുറിച്ചുള്ള ഇന്ത്യൻ നിലപാട് വിശദീകരിക്കാനായി വിദേശപര്യടനത്തിന് സർവകക്ഷി സംഘത്തെ അയക്കാനുള്ള കേന്ദ്ര സർക്കാർ നിലപാടിനെ പ്രശംസിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് ആനന്ദ് ശർമ. കേന്ദ്ര നീക്കത്തെ ശ്രദ്ധ തിരിക്കാനുള്ള തന്ത്രമെന്ന് കോൺഗ്രസ് വിശേഷിപ്പിക്കുന്നതിനിടെയാണ് ആനന്ദ് ശർമയുടെ പ്രശംസ. നേരത്തെ ശശി തരൂരും കേന്ദ്ര നിലപാടിനെ സ്വാഗതം ചെയ്തിരുന്നു
പാകിസ്ഥാൻ സൈനിക സ്ഥാപനത്തിന്റെ ഭീകരവാദം പ്രോത്സാഹിപ്പിക്കുന്നതിലുള്ള പങ്ക് സംബന്ധിച്ച് ‘ആഗോള പൊതുജനാഭിപ്രായം ബോധവൽക്കരിക്കാൻ’ ആവശ്യമായ ഒരു പ്രധാനപ്പെട്ട സംരംഭം ആണ് ഈ നയതന്ത്ര നീക്കമെന്ന് ആനന്ദ് ശർമ്മ വിശേഷിപ്പിച്ചു. വരും ദിവസങ്ങളിൽ ദക്ഷിണാഫ്രിക്ക, ഈജിപ്ത്, ഖത്തർ, എത്യോപ്യ എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യുന്ന എംപിമാരുടെ സംഘത്തിൽ ആനന്ദ് ശർമ്മയും ഉൾപ്പെടുന്നുന്നുണ്ട്.
സർക്കാരിന്റെ നടപടികൾക്ക് തങ്ങളുടെ പാർട്ടി നൽകിയ പിന്തുണയും ആനന്ദ് ശർമ ചൂണ്ടിക്കാട്ടി. ഇന്ത്യ രക്തം ചിന്തിയിട്ടുണ്ട്. നമ്മൾ വലിയ വില നൽകി. നമ്മുടെ പ്രതികരണങ്ങളിൽ നമ്മൾ സംയമനം പാലിച്ചു. വളരെ കുറച്ച് രാജ്യങ്ങൾക്ക് മാത്രമേ ഇത് സാധിക്കുമായിരുന്നുള്ളൂ. ഇത് പ്രതികാരത്തിനുള്ള സമയമായിരുന്നു, പക്ഷേ അത് നിയന്ത്രിതവും കൃത്യവുമായിരുന്നു. അത് ഇന്ത്യ വ്യക്തമാക്കുകയും ചെയ്തുവെന്നും അദ്ദേഹം പ്രതികരിച്ചു.
The post വിദേശപര്യടനത്തിനുള്ള സർവകക്ഷി സംഘം; കേന്ദ്ര നിലപാടിനെ പുകഴ്ത്തി കോൺഗ്രസ് നേതാവ് ആനന്ദ് ശർമ appeared first on Metro Journal Online.