Kerala

പാലക്കാട് കള്ളപ്പണം എത്തിയിട്ടുണ്ട്; എൻഎൻ കൃഷ്ണദാസിനെ തള്ളി സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി

ട്രോളി വിവാദം അനാവശ്യമെന്ന് പ്രതികരിച്ച സിപിഎം നേതാവ് എൻഎൻ കൃഷ്ണദാസിനെ തള്ളി പാലക്കാട് സിപിഎം ജില്ലാ സെക്രട്ടറി ഇഎൻ സുരേഷ് ബാബു. കള്ളപ്പണം പാലക്കാട് എത്തിയെന്നതാണ് വസ്തുത. ഇതിൽ സമഗ്ര അന്വേഷണം വേണമെന്നും സുരേഷ് ബാബു ആവശ്യപ്പെട്ടു

കൃഷ്ണദാസ് പറഞ്ഞതിനെ കുറിച്ച് കൃഷ്ണദാസിനോട് തന്നെ ചോദിക്കണം. സിപിഎമ്മിൽ ഒരു പ്രതിസന്ധിയും അഭിപ്രായ ഭിന്നതയുമില്ല. പാലക്കാട് തെരഞ്ഞെടുപ്പിൽ യുഡിഎഫിന് എതിരായി വരുന്ന എല്ലാ കാര്യവും ചർച്ച ചെയ്യണമെന്നാണ് പാർട്ടി സെക്രട്ടറി ഗോവിന്ദൻ മാഷ് പറഞ്ഞത്

ഷാഫി പറമ്പിലിന്റെ കാറിൽ കയറിയെന്നാണ് യുഡിഎഫ് സ്ഥാനാർഥി ആദ്യം പറഞ്ഞത്. സിനിമയിൽ അധോലോക സംഘം ചെയ്യുന്നത് പോലെയായിരുന്നു ഇതെല്ലാം. പത്ത് മീറ്റർ ദൂരം പോകാൻ ഒരു കാർ, 700 മീറ്റർ ദൂരം പോയപ്പോൾ മറ്റൊരു കാറിൽ കയറുന്നു എന്നും ഇഎൻ സുരേഷ് ബാബു ആരോപിച്ചു.

See also  വെണ്ണലയിൽ അമ്മയുടെ മൃതദേഹം ആരുമറിയാതെ കുഴിച്ചിടാൻ ശ്രമം; മകൻ കസ്റ്റഡിയിൽ

Related Articles

Back to top button