National

മുന്നറിയിപ്പ് അവഗണിച്ചും അതിർത്തി കടക്കാൻ ശ്രമം; നുഴഞ്ഞുകയറ്റക്കാരനെ ബിഎസ്എഫ് വധിച്ചു

ഗുജറാത്ത് അതിർത്തിയിൽ ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാൻ ശ്രമിച്ചയാളെ ബി എസ് എഫ് വധിച്ചു. ഗുജറാത്തിലെ ബനസ്‌കന്ത ജില്ലയിലെ അതിർത്തിയിലാണ് സംഭവം. രാജ്യാന്തര അതിർത്തി കടന്ന ശേഷം അതിർത്തി വേലിക്ക് സമീപത്തേക്ക് ഒരാൾ സംശയാസ്പദമായി എത്തുന്നത് സൈനികർ കാണുകയായിരുന്നു.

സൈന്യത്തിന്റെ മുന്നറിയിപ്പുകൾ അവഗണിച്ചും ഇയാൾ മുന്നോട്ടു നീങ്ങിയതോടെയാണ് ബിഎസ്എഫ് വെടിയുതിർത്തത്. ഇന്ത്യ-പാക് സംഘർഷം നിലനിൽക്കുന്നതിനാൽ അതിർത്തിയിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

പഹൽഗാം ഭീകരാക്രമണത്തിന് ശേഷം പാക്കിസ്ഥാന് ഓപറേഷൻ സിന്ദൂറിലൂടെ ഇന്ത്യ കനത്ത മറുപടി നൽകിയിരുന്നു. ഇതിന് പിന്നാലെ അതിർത്തിയിലെ സുരക്ഷ വർധിപ്പിക്കുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് നുഴഞ്ഞുകയറ്റ ശ്രമമുണ്ടായത്.

See also  പാക്കിസ്ഥാനിൽ തീ മഴ പെയ്യിച്ച് ഇന്ത്യ: ഒമ്പത് പാക് ഭീകര കേന്ദ്രങ്ങൾ തകർത്ത് ഓപറേഷൻ സിന്ദൂർ

Related Articles

Back to top button