Education

ബംഗളൂരുവിൽ ട്രെയിനിൽ നിന്ന് വീണ് പരുക്കേറ്റ മലയാളി യുവാവ് ചികിത്സക്കിടെ മരിച്ചു

ബംഗളൂരുവിൽ ട്രെയിനിൽ നിന്നും തെറിച്ചുവീണ് പരുക്കേറ്റ യുവാവ് മരിച്ചു. ഇടുക്കി കല്ലാർ തൂക്കുപാലം എംജി മന്ദിരത്തിൽ ദേവനന്ദൻ(24)ആണ് മരിച്ചത്. സുഹൃത്തുക്കളെ കാണാനായി ബെംഗളൂരു മജസ്റ്റിക്കിൽ നിന്ന് സോലദേവനഹള്ളിയിലേക്ക് പോകുന്നതിനിടെ ഞായറാഴ്ച രാവിലെയാണ് അപകടം സംഭവിച്ചത്.

പിന്നീട് ഹെബ്ബാളിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതീവ ഗുരുതരമായി പരിക്കേറ്റിരുന്ന ദേവനന്ദൻ ചികിത്സയിലിരിക്കെ ഇന്ന് മരിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറും.

 

See also  മുനമ്പം വഖഫ് ഭൂമി പ്രശ്‌നം: ജുഡീഷ്യൽ കമ്മീഷനെ നിയമിച്ച് സർക്കാർ ഉത്തരവിറക്കി

Related Articles

Back to top button