National

പാക്കിസ്ഥാന് വേണ്ടി ചാരവൃത്തി; ഡൽഹിയിൽ സിആർപിഎഫ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ

ചാരവൃത്തി നടത്തിയ സിആർപിഎഫ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ. പാക് ഇന്റലിജൻസ് ഉദ്യോഗസ്ഥർക്ക് തന്ത്രപ്രധാനമായ വിവരങ്ങൾ പങ്കുവെച്ച സിആർപിഎഫ് ജവാൻ മോത്തി റാം ജാട്ടിനെയാണ് എൻഐഎ അറസ്റ്റ് ചെയ്തത്.

2003 മുതൽ ഇയാൾ ചാരവൃത്തിയിൽ ഏർപ്പെട്ടിരുന്നുവെന്നാണ് വിവരം. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട രഹസ്യവിവരങ്ങൾ പാക് ഇന്റലിജൻസ് ഓഫീസർമാരുമായി പങ്കുവെച്ചിരുന്നു.

വിവിധ മാർഗങ്ങളിലൂടെ പാക് ഏജന്റുമാരിൽ നിന്ന് പണം കൈപ്പറ്റുകയും ചെയ്തു. ഡൽഹിയിൽ നിന്നാണ് മോത്തി റാമിനെ അറസ്റ്റ് ചെയ്തത്.

See also  പൂഞ്ചിലെ പാകിസ്താന്‍ ഷെല്ലാക്രമണം; ഒരു സൈനികന് വീരമൃത്യു

Related Articles

Back to top button