Kerala

ഒമ്പത് ദിവസങ്ങൾക്ക് ശേഷം ഇടിവ്; സംസ്ഥാനത്ത് സ്വർണം പവന് 440 രൂപ കുറഞ്ഞു

സംസ്ഥാനത്ത് ഒമ്പത് ദിവസങ്ങൾക്ക് ശേഷം സ്വർണവില കുറഞ്ഞു. പവന് ഇന്ന് 440 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 58,280 രൂപയായി

അന്താരാഷ്ട്ര സ്വർണവിലയിലെ ഇടിവാണ് സംസ്ഥാന വിപണിയിലും പ്രതിഫലിച്ചത്. അന്താരാഷ്ട്ര സ്വർണവില 2713 ഡോളറിലേക്ക് എത്തിയിട്ടുണ്ട്.

ഒരു ഗ്രാം സ്വർണത്തിന് 7285 രൂപയാണ് വില. കഴിഞ്ഞ ഒമ്പത് ദിവസം കൊണ്ട് സ്വർണത്തിന് 1960 രൂപയോളം വർധിച്ചിരുന്നു. ഇന്നലെ മാത്രം 320 രൂപയാണ് വർധിച്ചത്.

The post ഒമ്പത് ദിവസങ്ങൾക്ക് ശേഷം ഇടിവ്; സംസ്ഥാനത്ത് സ്വർണം പവന് 440 രൂപ കുറഞ്ഞു appeared first on Metro Journal Online.

See also  വീണ്ടും ദുരഭിമാന കൊല: പോലീസ് ദമ്പതികളുടെ മകളെ പ്രണയിച്ച യുവാവിനെ വെട്ടിക്കൊന്നു

Related Articles

Back to top button