Kerala

ഭര്‍ത്താവിനെ ഇല്ലാതാക്കിയ പി പി ദിവ്യയെ അറസ്റ്റ് ചെയ്യണമെന്ന് എ ഡി എമ്മിന്റെ ഭാര്യ

കണ്ണൂര്‍: മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതോടെ പി പി ദിവ്യക്കെതിരെ ശക്തമായ നിലപാടുമായി നവിന്‍ ബാബുവിന്റെ ഭാര്യയും തഹസില്‍ദാറുമായ മഞ്ജുഷ. തന്റെ ഭര്‍ത്താവിനെ ഇല്ലാതാക്കിയ പ്രതിക്കെതിരെ ശക്തമായ നടപടിയുണ്ടാകണമെന്നും അവര്‍ക്കെതിരെ ഏതറ്റം വരെ പോകുമെന്നും മഞ്ജുഷ വ്യക്തമാക്കി. നവിന്‍ ബാബു ആത്മഹത്യ ചെയ്ത ശേഷം ഇതാദ്യമായാണ് മഞ്ജുഷ മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഹാജരായത്.

പോലീസ് നടപടിയിലും അധികൃതരുടെ ഇടപെടലിലും മഞ്ജുഷ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. ആത്മഹത്യയായിരുന്നെങ്കില്‍ ഒരു ആത്മഹത്യാ കുറിപ്പുണ്ടാകേണ്ടേയെന്ന ചോദ്യത്തിന് അതുണ്ടാകണമല്ലോയെന്നായിരുന്നു മഞ്ജുഷയുടെ ഉത്തരം.

പിപി ദിവ്യയെ സംരക്ഷിക്കുന്ന പാര്‍ട്ടി നിലപാടില്‍ നീരസം പ്രകടിപ്പിച്ചിരുന്നെങ്കിലും പരസ്യമായ പ്രസ്താവനക്ക് നവിന്‍ ബാബുവിന്റെ സഹോദരന്‍ തയ്യാറായില്ല.

The post ഭര്‍ത്താവിനെ ഇല്ലാതാക്കിയ പി പി ദിവ്യയെ അറസ്റ്റ് ചെയ്യണമെന്ന് എ ഡി എമ്മിന്റെ ഭാര്യ appeared first on Metro Journal Online.

See also  ചേലക്കരയിൽ ഇടതുപക്ഷത്തിന്റെ ഭൂരിപക്ഷം കുറയ്ക്കാൻ സാധിച്ചെന്ന് രമ്യ ഹരിദാസ്

Related Articles

Back to top button